എല്ലാത്തരം വര്‍ഗീയതയ്‌ക്കെതിരെയും അചഞ്ചലമായ നിലപാട് സ്വീകരിച്ച വ്യക്തി; ഇഎംഎസിന്റെ ഓര്‍മകള്‍ പുതിയ കാലത്ത് കരുത്തും ആവേശവും: എംഎ ബേബി

സഖാവ് ഈ എം എസ് നമ്പൂതിരിപ്പാടിന്റെ ഓർമകൾക്ക് മാർച്ച് 19 ന് 23 വയസ്.
സി പി ഐ എം ജനറൽ സെക്രട്ടറിയും ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു സഖാവ്.ജന്മിത്വം കൊടി കുത്തി വാഴുന്ന കാലഘട്ടത്തിൽ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളിൽ പങ്കാളിയായാണ്‌ തന്റെ പൊതുപ്രവര്‍ത്തനം സഖാവ് ആരംഭിക്കുന്നത്‌.വിദ്യാര്‍ത്ഥിയായിരിക്കുന്ന അവസരത്തില്‍ തന്നെ നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, എഴുതാനും തുടങ്ങി.

തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ ബി.എ ക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമലംഘനത്തില്‍ പങ്കെടുക്കാനായി കോളേജ്‌ വിട്ടു. നിയമം ലംഘിച്ചു അറസ്റ്റ്‌ വരിച്ചു. ജയില്‍ മോചിതനായ ഇ.എം.എസ്‌ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു.

ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനുശേഷം 1957 ൽ ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കമ്മ്യുണിസ്റ്റ് പാർട്ടി സംസ്ഥാന ഭരണ നേതൃത്വത്തിൽ വന്നു . ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയായി പാർട്ടി നിശ്ചയിച്ചതും സഖാവിനെ ആയിരുന്നു .കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭകൾക്ക് മാതൃകയാകുന്ന വിധത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ സഖാവിന്‌ സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്‌ ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചത്‌. 1967 ലെ സപ്‌തകക്ഷി സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രിയും ഇ.എം.എസ്‌ തന്നെയായിരുന്നു.

സംസ്ഥാനം നിർണായകമായ ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിലാണ് സഖാവ് ഇ എം എസിനെ ഓർമദിനം കടന്നുവരുന്നത്. സമാനതകളില്ലാത്ത വികസനം നടപ്പിലാക്കിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരുവശത്തും ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകെട്ട് ഉണ്ടാക്കിയ യുഡിഎഫ് മറുവശത്തും.അവരുമായി പലയിടത്തും രഹസ്യ ധാരണയുണ്ടാക്കി കൊണ്ട് കേന്ദ്ര ഭരണ കക്ഷിയായ ബി ജെ പി യും ഇവിടെ എൽഡിഎഫിനെ ഒരുമിച്ച് നേരിടുകയാണ്.
ഈ അവസരത്തിൽ ആണ് എല്ലാത്തരം വർഗീയതകൾക്കുമെതിരെ അചഞ്ചലമായ നിലപാട് എടുത്തിരുന്ന സഖാവ് ഈ എം എസിന്റെ ഓർമ്മകൾ നമ്മുക് കരുത്തും ആവേശവും പകരുന്നത്. സഖാവിന്റെ മരിക്കാത്ത ഓർമകൾക്ക് മുന്നിൽ രക്ത പുഷ്പങ്ങൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News