അതിഥിയായെത്തി ഒന്നാം റാങ്ക് കരസ്ഥമാക്കിയ പായല്‍കുമാരിക്ക് നാടിന്‍റെ ആദരം

അന്നത്തിന് വകതേടി ബിഹാറില്‍ നിന്നും കേരളത്തിലെത്തിയ പ്രമോദ് കുമാര്‍ സിംഗിനും കുടുംബത്തിനും ഇത് അഭിമാന നിമിഷമാണ്.

തൊഴിലെടുക്കാന്‍ എത്തിയ നാടിന്റെ സ്‌നേഹവായ്പും അംഗീകാരവും തന്റെ മകളുടെ വിദ്യാഭ്യാസത്തിനും കരുത്തായതിന്റെ സന്തോഷത്തിലാണ് പ്രമോദ് കുമാര്‍ സിംഗ്.

പ്രമോദ് കുമാര്‍ സിംഗിന്റെ മകള്‍ പായല്‍കുമാരി പെരുമ്പാവൂര്‍ മാര്‍ത്തോമ കോളേജ് ഫോര്‍ വുമണ്‍സില്‍ പഠിച്ച് എംജി യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് കരസ്ഥമാക്കിയത് ഒന്നാം റാങ്കാണ്.

പായല്‍ കുമാരിയെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. നേരത്തെ പായല്‍കുമാരിയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സിഎം അറ്റ് ക്യാമ്പസ് പരിപാടിയില്‍ മുഖ്യമന്ത്രിയോട് സംവദിക്കാനും പായല്‍ കുമാരി എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News