
എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ടുകള്‍ തനിക്ക് കിട്ടുമെന്ന് വാഗ്ദാനം ലഭിച്ചതായി തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബു. ബിജെപിക്ക് വോട്ടുചെയ്ത പലരും ഇത്തവണ തന്നെ വിളിച്ച് പിന്തുണ അറിയിച്ചെന്നും, എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ അവരെല്ലാം തനിക്ക് വോട്ടുചെയ്യുമെന്ന് പറഞ്ഞതായും ബാബു മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്ന്് വ്യക്തമാക്കുന്നതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് പറഞ്ഞു.
25 വര്‍ഷം എംഎല്‍എയായി ഇരുന്നയൊരാള്‍ ബിജെപി വോട്ടില്‍ പ്രതീക്ഷ വെക്കുന്നതിന്റെ അര്‍ഥം നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്നതാണ്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ ബാബു തോല്‍ക്കുമെന്നും എം സ്വരാജ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണ്. നേരായ വഴിക്ക് യുഡിഎഫിന് വിജയിക്കാനാവില്ല, രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപി ബാന്ധവമേ രക്ഷയുളളൂ എന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയത്. കെ ബാബുവിന്റെ പരസ്യപ്രസ്താവനയോട് കോണ്‍ഗ്രസും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here