സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് ജനങ്ങള്‍ക്ക് ജീവിതാനുഭവങ്ങളില്‍ നിന്ന് വ്യക്തം; മതനിരപേക്ഷത ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ ബന്ധത്തെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി

കേരളത്തിലെ ഇടതുസര്‍ക്കാരുകളെ തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം മുന്‍കാലങ്ങളിലും നടന്നിട്ടുണ്ട് അത് ഇപ്പോ‍ഴും തുടരുകയാണ്. ഇടതുപക്ഷത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യംവച്ചാണ് വലതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിലെ ഈ പ്രത്യേകതയെ നമ്മള്‍ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസാണ് ഇടതുസര്‍ക്കാറിനെതിരെ അട്ടിമറി ശ്രമം നടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് ചെയ്യുന്നത് ബിജെപിയാണ്. കേരളത്തിലെ ഇടതുസര്‍ക്കാറിനെ എങ്ങനെയൊക്കെ അസ്ഥിരപ്പെടുത്താന്‍ ക‍ഴിയുമോ അതിനുള്ള വ‍ഴിയെല്ലാം നോക്കുകയാണ് ബിജെപിയെന്നും എന്താണ് കോണ്‍ഗ്രസെന്നും ബിജെപി, ലീഗ്,യുഡിഎഫ് ശക്തികള്‍ കേരളത്തിന്‍റെ വികസനത്തെ എങ്ങനെ എതിര്‍ക്കുന്നുവെന്നതും പരിശോധിച്ചാല്‍ നമുക്ക് മനസിലാവുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുമ്പ് ഇക്കൂട്ടര്‍ സഞ്ചരിച്ച പാതയിലല്ല ഇപ്പോള്‍ ഇടതുസര്‍ക്കാര്‍ സഞ്ചരിക്കുന്നത് കേരളത്തിന്‍റെ പൊതുവായ മുന്നേറ്റത്തെയും സംസ്ഥാനത്തിന്‍റെ വികസനത്തെയും തടയാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്. കേരളത്തിന്‍റെ പൊതുമുന്നേറ്റത്തില്‍ ഇടതുപക്ഷം വഹിച്ച പങ്ക് ആര്‍ക്കും വിസ്മരിക്കാന്‍ ക‍ഴിയില്ലെന്നും പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാറിന് ക‍ഴിഞ്ഞുവെന്നും 600 വാഗ്ദാനങ്ങളില്‍ 570 പൂര്‍ത്തിയാക്കി അതും കടുത്ത പ്രതിസന്ധികളെയും നേരിട്ട്, ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയെന്നും സര്‍ക്കാര്‍ എന്തുചെയ്തുവെന്നത് ജനങ്ങള്‍ക്ക് അവരുടെ ജാവിതാനുഭവങ്ങളില്‍ നിന്നും അവര്‍ക്ക് മനസിലാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇത് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നുണ്ട് രാജ്യത്തെ നൂറ് പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് തയ്യാറാവാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു. വര്‍ഗീയതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാന്‍ കേരളത്തിന് ക‍ഴിഞ്ഞുവെന്നും കോണ്‍ഗ്രസും ബിജെപിയുമായി ഇപ്പോ‍ഴുള്ളത് രഹസ്യ ധാരണയല്ല പരസ്യ ധാരണയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ ശ്രീധരന്‍ മികച്ച ടെക്നോക്രാറ്റാണ് എന്നാല്‍ ഏത് വിദഗ്ദനായാലും ബിജെപയില്‍ പോയാല്‍ എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് ക‍ഴിയുമ്പോള്‍ എല്ലാവര്‍ക്കും എല്ലാം മനസിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിലവില്‍ ഒരു വിഷയവുമില്ലെന്നും അവിടെ ഇപ്പോള്‍ എല്ലാം മുറപോലെ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാലബെഞ്ചിന്‍റെ വിധിവന്ന ശേഷം അതില്‍ അഭിപ്രായം പറയാം അതല്ലാതെ നിങ്ങള്‍ ആവശ്യമുള്ള എന്തോ ഒന്ന് എന്‍റെ പക്കല്‍ നിന്ന് കിട്ടണമെന്ന് വന്നാല്‍ അത് സാധിക്കില്ലെന്നും നിങ്ങളുടെ ആവശ്യം വലതുപക്ഷത്തിന്‍റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലാകെ നടന്ന കോലീബി സഖ്യത്തിന്‍റെ നേട്ടം ലഭിച്ചത് ബിജെപിക്കാണ് ഇത് ഒ രാജഗോപാല്‍ വെളിപ്പെടുത്തിയതുമാണ്. നേതൃതലത്തിലാണ് ഇത്തരം ധാരണയുണ്ടാക്കിയതെന്നും ഒ രാജഗോപാല്‍ വെളിപ്പെടുത്തി ഇക്കുറി അത് കൂടുതല്‍ പ്രകടമാണെന്നും ജനങ്ങള്‍ അത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത ആഗ്രഹിക്കുന്നവർ ഇത്തരം അവിശുദ്ധ ബന്ധത്തെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News