
ഇടതുപക്ഷത്തിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മുദ്രാവാക്യങ്ങളും വലിയ അര്‍ഥത്തില്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നത് മലപ്പുറം ഉള്‍പ്പെടെയുള്ള ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും അസാധാരണമായ പങ്കാളിത്തമാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ ഉണ്ടാവുന്നത്.
സോഷ്യല്‍ മീഡിയയിലും ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമരെഴുത്തുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ക്ഷേമ പെന്‍ഷനും മികച്ച ചികിത്സാ സംവിധാനങ്ങളും പൊതുവിദ്യാഭ്യാസ സംവിധാനവുമൊക്കെ സചിത്രമായി പ്രചരിപ്പിക്കുന്ന ചുമരെഴുത്തുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here