ബംഗാൾ ബിജെപിയിൽ വൻ പൊട്ടി തെറി; സ്ഥാനാർഥികളെ ചൊല്ലി നേതാക്കൾ തമ്മിൽതല്ല്

ബംഗാൾ ബിജെപിയിൽ വൻ പൊട്ടി തെറി. സ്ഥാനാർഥികളെ ചൊല്ലി നേതാക്കൾ തമ്മിൽതല്ല്. തൃണമൂലിൽ നിന്നും കൂറുമാറി വന്നവർക്കും ബിജെപി ബന്ധമില്ലാത്തവർക്കുമാണ് സ്ഥാനാർഥി പട്ടികയിൽ മുൻ‌തൂക്കം നൽകിയതെന്ന് ആരോപിച്ചാണ് സംഘർഷം. ബംഗാളിൽ ബിജെപി ഓഫീസുകൾ പ്രവർത്തകർ തകർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോ‍ദിയുടെ ബം​ഗാള്‍ പര്യടനം തുടരവെയാണ് സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ബിജെപിയിൽ പലയിടത്തും തർക്കം രൂക്ഷമായത്.

ബാരനഗർ, മാൾദ, ജഗ്ദൾ, ഹരീഷ് ചന്ദ്രപൂർ, ജാല്‍പായ്ഗുരി, ദുർഗാപൂർ ഈസ്റ്റ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവും സംഘര്‍ഷത്തിനിടയാക്കി.

കൊല്‍ക്കത്ത ചൗരംഗി മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷൻ സൊമൻ മിത്രയുടെ ഭാര്യ സിക്കാ മിത്രയെ ബിജെപി സ്ഥാനാർത്തിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അനുവാദമില്ലാതെ പേര് പ്രഖ്യാപിച്ചതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും സിക്കാ മിത്ര പ്രതികരിച്ചു.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് കാശിപൂരിലേക്ക് പ്രഖ്യാപിക്കപ്പെട്ട തൃണമൂല്‍ നേതാവ് ബരുൺ സഹ പ്രതികരിച്ചിരുന്നു.

തൃണമൂലിൽ നിന്നും കൂറുമാറി വന്നവർക്കും ബിജെപി ബന്ധമില്ലാത്തവർക്കുമാണ് സ്ഥാനാർഥി പട്ടികയിൽ മുൻ‌തൂക്കം നൽകിയതെന്ന് ആരോപിച്ച് പ്രവർത്തകർ ബിജെപി ഓഫീസുകൾ തകർക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി സൗരവ് സിക്ദാർ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പ്രചാരണത്തിനിടെ തൃണമൂല്‍, ബിജെപി സംഘര്‍ഷവും രൂക്ഷമായി. നന്ദിഗ്രാമില്‍ ഏറ്റുമുട്ടലില്‍ നിരവധിപേ‍ർക്ക് പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News