പ്രധാന പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പ്രധാന പ്രതിപക്ഷമെന്ന നിലയിൽ യുഡിഎഫ് പരാജയമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

ധർമ്മടത്ത് ‘ശക്തനായ സ്ഥാനാർഥിയെ ‘നിർത്താൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇതിന് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിർഗുണ പരബ്രഹ്മമാണ് യുഡിഎഫ് എന്നും എന്ത് കൊണ്ടാണ് ശക്തനായൊരു സ്ഥാനാർത്ഥിയെ ധർമ്മടത്ത് രംഗത്തിറക്കാത്തതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അപ്രധാന സ്ഥാനാർത്ഥിയെ ആണ് യു ഡി എഫ് രംഗത്തിറക്കിയതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here