ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് എല്‍ഡിഎഫ് പ്രകടന പത്രികയെന്ന് എ വിജയരാഘവന്‍

ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്നതാണ് പ്രകടന പത്രികയെന്നും അഴിമതിരഹിത ഭരണം എല്‍ഡിഎഫിന്റെ ഏറ്റവും വലിയഭരണ നേട്ടമാണെന്നും സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എ വിജയരാഘവന്‍.

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് നടപ്പിലാക്കിയ വികസനം കരുത്താണെന്നും എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. നാനാ മേഖലകളിലെ ആളുകളുമായി ആശയ വിനിമയം നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയത്. അഴിമതി രഹിതമായ ഭരണം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നും വിജയരാഘവന്‍ പറഞ്ഞു.

ഇത്തവണത്തെ പ്രകടന പത്രികക്ക് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യ ഭാഗത്ത് 50 ഇന പരിപാടികളാണുള്‍പ്പെടുത്തിയിരിക്കുന്നത്. 900 നിര്‍ദേശങ്ങള്‍ ആണ് ഉള്ളത്. 4 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍. കാര്‍ഷിക മേഖലയില്‍ 50% ശമ്പള വര്‍ദ്ധനവ്. ക്ഷേമ പെന്‍ഷന്‍ ഘട്ടം ഘട്ടമായി 2500 രൂപയാക്കി വര്‍ധിപ്പിക്കും. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കും.

45 ലക്ഷം കുടുംബങ്ങള്‍ക്ക് 1 ലക്ഷം വായ്പ. അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍. ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന. തീരദേശത്തിന് 5000 കോടിയുടെ പാക്കേജ്. റബ്ബറിന്റെ തറവില 250 രൂപയായി ഉയര്‍ത്തും… എന്നിങ്ങനെ എല്ലാത്തരത്തിലുമുള്ള വികസന പദ്ധതികളുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകാനൊരുങ്ങുന്നത്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News