അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ കഴിയുന്നവര്‍ അല്ല കേരളം ഭരിക്കുന്നത് ; എ വിജയരാഘവന്‍

ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഐ എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനവേളയിലാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിജയരാഘവന്‍ വിമര്‍ശനമുന്നയിച്ചത്.

കസ്റ്റംസും ഇഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്പീക്കറേയും അപമാനിക്കാനും സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദീര്‍ഘകാലം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലുള്ള എട്ടുമാസമായി ജയിലില്‍ കഴിയുന്ന പ്രധാനപ്രതി സ്വപ്ന സുരേഷിനെ പീഡിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് മൊഴി എടുപ്പിച്ചതെന്ന് ഇതിനകം പുറത്തുവന്ന തെളിവുകളില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. അപ്പോള്‍ സ്വാഭാവികമായും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയും ഉണ്ടായി.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. അന്വേഷണ ഏജന്‍സികള്‍ക്ക് വിരട്ടാന്‍ കഴിയുന്ന സര്‍ക്കാരോ മുന്നണിയോ അല്ല കേരളം ഭരിക്കുന്നതെന്നും എ വിജയരാഘവന്‍ താക്കീതുനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News