ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളുമായി T20 പരമ്ബര കളിക്കാന്‍ ഒരുക്കങ്ങളുമായി ഇന്ത്യന്‍ ടീം

ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമായി T20 പരമ്ബരകള്‍ കളിക്കാന്‍ ബി.സി.സി.ഐ. തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനൊരുങ്ങുന്ന ലോകകപ്പിന് മുന്നോടിയായിട്ടാണ് T20 പരമ്ബരകള്‍ സംഘടിപ്പിക്കുക. ആരാധകര്‍ക്കും ഈ വാര്‍ത്ത ഏറെ ആവേശം സമ്മാനിക്കുന്നതാണ്.

കഴിഞ്ഞ മാര്‍ച്ചില്‍ ദക്ഷിണാഫ്രക്കന്‍ ടീം പരമ്ബരക്കായി ഇന്ത്യയിലെത്തിയിരുന്നു. പക്ഷേ പരമ്ബര കോവിഡ് മൂലം ഉപേക്ഷിക്കേണ്ടി വരികയായിരുന്നു. അന്ന് മുടങ്ങിപ്പോയ മത്സരങ്ങള്‍ക്ക് പരിഹാരമെന്നോണം കൂടിയാണ് ഇപ്പോള്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യയിലേക്ക് T20 പരമ്ബര കളിക്കാന്‍ ബി.സി.സി.ഐ. ക്ഷണിക്കാന്‍ തയാറെടുക്കുന്നത്.

ന്യൂസിലന്‍ഡ് ടീം മാനേജ്മെന്റുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. T20 ലോകകപ്പിന് മുന്‍പ് മികച്ച മുന്നൊരുക്കം നടത്താന്‍ ഈ പരമ്ബരകള്‍ ടീമിനെ സഹായിക്കുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ. ഇംഗ്ലണ്ടുമായുള്ള T20 പരമ്ബരക്ക് ശേഷം ലോകകപ്പിന് മുന്നോടിയായി മറ്റു T20 മത്സരങ്ങള്‍ ഒന്നും തന്നെ ഇന്ത്യയുടെ ഷെഡ്യൂളില്‍ ഇല്ല. ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കാം. ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള T20 പരമ്ബരക്ക് ശേഷം മൂന്ന് ഏകദിനങ്ങള്‍ കൂടി ഇംഗ്ലണ്ടിന് ഇന്ത്യയില്‍ കളിക്കാനുണ്ട്. മാര്‍ച്ച്‌ 23, 26, 28 തിയതികളിലാണ് ഏകദിന പരമ്ബര നടക്കുന്നത്.

അടുത്ത മാസം നടക്കാനിരിക്കുന്ന ഐ പി എല്ലിന് ശേഷം വേള്‍ഡ് ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലിനു വേണ്ടി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പോകേണ്ടതുണ്ട്. ന്യൂസിലന്‍ഡ് ആണ് ഇന്ത്യയുടെ ഫൈനല്‍ എതിരാളികള്‍. ടെസ്റ്റ്‌ ചാമ്ബ്യന്‍ഷിപ്പിന് ശേഷം സെപ്റ്റംബര്‍ പകുതിയോടെ ഇന്ത്യന്‍ ടീം നാട്ടില്‍ മടങ്ങിയെത്തും. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം
ന്യൂസിലന്‍ഡുമായി ഒരു ടെസ്റ്റ്‌ പരമ്ബരയ്ക്കും ഇന്ത്യ ആതിഥേയം വഹിക്കും. അതിനു ശേഷം ഡിസംബര്‍- ജനുവരി മാസത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെടും.

നിലവില്‍ T20 യിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്ബോള്‍ ഇന്ത്യ പരമ്ബരയില്‍ ഇംഗ്ലണ്ടിനോട് 2-1 ന് പിന്നിലാണ്. പരമ്ബര നിലനിര്‍ത്താന്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ലോകകകപ്പിന് ശക്തമായ മുന്നൊരുക്കം നടത്താന്‍ ഇത്തരം പരമ്ബരകള്‍ തീര്‍ച്ചയായും കാരണമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News