വിക്കുള്ള തടിച്ച പെണ്‍കുട്ടിയായ ഞാന്‍, ഏറെ കുത്തുവാക്കുകള്‍ കേട്ടു; അതുകൊണ്ട് എന്റെ കുട്ടികളെ ചില കാര്യങ്ങള്‍ പഠിപ്പിക്കും: സമീറ റെഡ്ഡി

ബോഡി പോസിറ്റിവിറ്റിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ക്ക് കൊണ്ട് ശ്രദ്ധേയയാണ് നടി സമീറ റെഡ്ഡി. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്വയം സ്‌നേഹിക്കണ്ടതിന്റെയും അംഗീകരിക്കേണ്ടതിന്റെയും ആവശ്യകത നടി നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ചെറിയ വീഡിയോകളും കുറിപ്പുകളുമായെത്തുന്ന സമീറ തടിയുടെ പേരില്‍ കുട്ടിക്കാലം മുതല്‍ നേരിടേണ്ടി വന്ന ആക്ഷേപങ്ങളെ കുറിച്ച് നിരവധി തവണ പറഞ്ഞിട്ടുണ്ട്. ചെറുപ്പത്തിലെ ചിത്രങ്ങളും മേക്ക്അപ്പ് ഇല്ലാതെയുള്ള ഇപ്പോഴത്തെ ഫോട്ടോകളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തനിക്ക് ചെറുപ്പത്തില്‍ വിക്കുണ്ടായിരുന്നെന്ന് കൂടി പറയുകയാണ് നടി.

‘തടിച്ച വിക്കുള്ള പെണ്‍കുട്ടിയായതിന്റെ പേരില്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചുള്ളയാളാണ് ഞാന്‍. അതുകൊണ്ടു തന്നെ എന്റെ കുട്ടികളോട് കൂടുതല്‍ കരുണയും സഹിഷ്ണുതയും കാണിക്കാനും എല്ലാ വ്യത്യസ്തകളെയും അംഗീകരിക്കാനുമാണ് ഞാന്‍ പഠിപ്പിക്കുന്നത്.

എല്ലാവരും ഒരുപോലെയല്ല. ചെറുപ്പത്തില്‍ കേട്ട കുത്തുവാക്കുകളില്‍ തളരാതെ മുന്നോട്ടുപോകാന്‍ ഞാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. അന്നത്തെ കൗമാരക്കാരിയോട് അവള്‍ പെര്‍ഫെക്ടാണെന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കിലിന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.

പക്ഷെ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ പെര്‍ഫെക്ട് ആകാനുള്ള ചില അളവുകോലുകളിലേക്ക് വളരണമെന്ന് നിര്‍ബന്ധിക്കും വിധമല്ലേ ഇവിടെയെല്ലാം ചെയ്തുവെച്ചിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു.

നമ്മുടെ കുട്ടികളെയും നമ്മള്‍ അങ്ങോട്ട് തന്നെയാണോ പറഞ്ഞുവിടുന്നത്. നമ്മള്‍ കരുതലും സഹാനുഭൂതിയുമുള്ള ബോധമുള്ള മനുഷ്യരാണെന്ന് കരുതാനാണ് എനിക്ക് ഇഷ്ടം,’ സമീറ റെഡ്ഡിയുടെ കുറിപ്പില്‍ പറയുന്നു.
Step 2: Place this code wherever you want the plugin to appear on your page.

Because I had it hard as a teenager who stammered and was on the heavier side, I will teach my kids to be kind and more…

Posted by Sameera Reddy on Thursday, 18 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News