അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുത്, തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല ; പി സി ചാക്കോ

അന്വേഷണ ഏജന്‍സികളെക്കൊണ്ട് പിണറായിയെ ഭയപ്പെടുത്താമെന്ന് കരുതരുതെന്ന് പി സി ചാക്കോ. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നും പി സി ചാക്കോ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഇത്തവണ കേരള നിയമസഭയില്‍ ഒറ്റ സംഖ്യയിലൊതുങ്ങുമെന്നും പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് പര്യടത്തിനിടെ വ്യക്തമാക്കി.

കേരളം അതിന്റെ ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത പ്രളയത്തിന്റെ, മഹാമാരിയുടെ ഒരു കാലഘട്ടത്തിലൂടെ ആയിരുന്നു നാം കടന്നു വന്നത്. ആ കടന്നു വന്ന കാലഘട്ടങ്ങളില്‍ എല്ലാം വിട്ടുവീഴ്ചയില്ലാതെ കേരളത്തില്‍ വികസനം ഉണ്ടായി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന്റെ തെക്ക് മുതല്‍ വടക്ക് വരെയുള്ള പൈപ്പ് ലൈനുകള്‍ ഇതൊന്നും നടപ്പാക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഉപേക്ഷിച്ചതാണ്. സഖാവ് പിണറായി വിജയന്റെ ഗവണ്‍മെന്റ് വന്നു. ആദ്യത്തെ പ്രഖ്യാപനം ഇത് നടപ്പാക്കണമെന്നായിരുന്നു. ഇന്ന് മംഗലാപുരം വരെ എത്തിയിരിക്കുന്നു ഈ പൈപ്പ് ലൈന്‍.

ഇത്തരത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞ ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രി കേരളത്തിനു വേണമോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി കേരളത്തില്‍ ഏറ്റവുമധികം ബൈപാസുകള്‍, റോഡുകള്‍ എല്ലാം നടപ്പാക്കിയ മുഖ്യമന്ത്രി ആണ് പിണറായി വിജയന്‍ എന്നത് നിഷേധിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ആകുമോ. എന്നും പിസി ചാക്കോ ചോദിച്ചു.

മഹാമാരികളും പ്രളയങ്ങളും കേരളത്തിലെ സാധാരണക്കാരന്റെ് ജീവിതം ചവിട്ടി മെതിച്ചപ്പോള്‍ കേരളത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് തീരുമാനിച്ച മുഖ്യമന്ത്രി. പാവങ്ങളുടെ വീട്ടിലേക്ക് അരിയും ഭക്ഷണസാധനങ്ങളും എത്തിച്ചു കൊടുത്ത ഒരു മുഖ്യമന്ത്രി. പിസി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News