കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തട്ടിപ്പ് രാഷ്ട്രീയം ; എ വിജയരാഘവന്‍

കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് തട്ടിപ്പ് രാഷ്ട്രീയമെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ യുഡിഎഫും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടിലാണെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. അരുവിക്കര മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ. വിജയരാഘവന്‍.

ആര് തന്നെ വിചാരിച്ചാലും ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരില്ല. കേരളത്തിലും കോണ്‍ഗ്രസുകാര്‍ കാല് മാറുന്നവരാണ്. ഇന്ന് കോണ്‍ഗ്രസ് നാളെ ബിജെപി. പക്ഷെ അത്തരം ഒരു സാഹചര്യം ഇടതുപക്ഷത്ത് ഇല്ല. ഇടതുപക്ഷത്തിന്റെ കരുത്ത് സാധാരണക്കാരാണെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

ഇഡിക്കെതിരെയും മറ്റ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനവുമായും എ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനവേളയിലാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ വിജയരാഘവന്‍ വിമര്‍ശനമുന്നയിച്ചത്.
കസ്റ്റംസും ഇഡിയും ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്പീക്കറേയും അപമാനിക്കാനും സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News