എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍, ഉയര്‍ന്ന ക്ഷേമപെന്‍ഷന്‍, 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പ് 

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ 40 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തും. 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തികരിക്കും, ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും. 60000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം പൂര്‍ത്തികരിക്കുമെന്നും വാഗ്ദാനം. എല്‍ഡിഎഫ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊളളിച്ചിരിക്കുന്നത്.

50 ഇന്ന പരിപാടിയും 900 നിര്‍ദേശങ്ങളും ഉളള പ്രകടന പത്രിക കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതാണ് . 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 20 ലക്ഷം അഭ്യസ്ഥ വിദ്യാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ സാമൂഹ്യ സുരക്ഷ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.

കാര്‍ഷിക മേഖലയില്‍ അഞ്ച് ലക്ഷവും, കാര്‍ഷികേതര മേഖലയില്‍ 10 ലക്ഷം ഉപജീവനതൊഴിലുകളും സൃഷ്ടിക്കും.കമ്പനികളില്‍ പുതിയതായി നിയമിക്കുന്ന യുവാക്കള്‍ക്ക് 2000 രൂപ അലവന്‍സ് ആയി നല്‍കും. 2040 വരെ വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്തുന്ന 10000 കോടിയുടെ ട്രാന്‍സ് ഗ്രിഡ് പദ്ധതി പൂര്‍ത്തികരിക്കും. 3000 കോടിയുടെ ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.

പാരമ്പര്യേതര ഊര്‍ജ്ജ ശ്രോതസുകളില്‍ നിന്ന് 3000 മെഗാ വാള്‍ട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. വൈദ്യുതി വിതരണം സ്വകാര്യ വല്‍കരിക്കുന്ന കേന്ദ്ര നയത്തെ ചെറുക്കുകയും, വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ നിലനിര്‍ത്തുകയും ചെയ്യും.

പ്രകടന പത്രിക വാഗാദാനം ചെയ്യുന്നു. 60000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസനം പൂര്‍ത്തികരിക്കും. 15000 കിലോമീറ്റര്‍ റോഡ് ബിഎം ആന്റ് ബിസിയില്‍ പൂര്‍ത്തികരിക്കും. 72 റെയില്‍വേ മേല്‍പാലങ്ങള്‍ പണിയും 100 മേജര്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കും. റോഡ് വികസനത്തിനായി 480000 കോടി രൂപ മാറ്റി വെയ്ക്കും. മത നിരപേക്ഷത ഉറപ്പുവരുത്തും, എല്ലാ വിഭാഗം മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കും.

ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സമാധാനത്തോടെ ജീവിക്കാന്‍ അവസരം ഒരുക്കും. കൊച്ചി- പാലക്കാട്, കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴികള്‍ തിരുവനന്തപുരം ക്യാപ്പിറ്റല്‍ സിറ്റി റീജണ്യല്‍ ഡെവലമെന്റ് പദ്ധതി, സില്‍വര്‍ ലൈന്‍ റെയില്‍വേ എന്നീ ഭീമന്‍ പശ്ചാത്തല സൗകര്യവികസന പദ്ധതി ഗണ്യമായി പൂര്‍ത്തീകരിക്കും എന്നും ഇത് കേരളത്തിന്റെ മുഖശ്ചായ തന്നെ മാറ്റുമെന്നുമാണ് പ്രകടന പത്രികയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News