ആര്‍ ബാലകൃഷ്ണ പിള്ളയുടെ നില ഗുരുതരം

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ വിജയ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

മകനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിന് തുടര്‍ന്ന് ബാലകൃഷ്ണ പിള്ളയായിരുന്നു തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

പത്തനാപുരത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തും ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്ന മകനുവേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ഥിച്ച്‌ പ്രചാരണത്തിനു ഇറങ്ങിയതും 87 കാരനായ ബാലകൃഷ്ണപിള്ളയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here