ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തരാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ ; കെ കെ ശൈലജ

ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് എല്‍ഡിഎഫ് സ്വയം പര്യാപ്തരാക്കിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തിലെ കനാല്‍ പാലത്തെ പ്രചാരണ പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ ഒരു സഹോദരനെ കണ്ട് സന്തോഷം പങ്കുവെച്ച ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ മുന്‍നിര്‍ത്തി ദേശീയ പുരസ്‌കാരവും ലഭിച്ചുവെന്നും കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

കെ കെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മട്ടന്നൂര്‍ മണ്ഡലത്തിലെ കനാല്‍ പാലത്തെ പ്രചാരണ പരിപാടിക്കിടെ ഭിന്നശേഷിക്കാരനായ ഒരു സഹോദരനെ കണ്ട് സന്തോഷം പങ്കുവച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി സാമൂഹ്യനീതി വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഭിന്നശേഷി സമൂഹത്തെ മറ്റേതൊരു ജനവിഭാഗത്തേയും പോലെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് സ്വയം പര്യാപ്തരാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം ഫലപ്രാപ്തിയിലേക്ക് എത്തിച്ചു. ഭിന്നശേഷിക്കാര്‍ക്ക് വ്യത്യസ്ത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതികള്‍ മുന്‍നിര്‍ത്തി ദേശീയ പുരസ്‌കാരവും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News