മഹാരാഷ്ട്രയില്‍ ഇന്നും കാല്‍ ലക്ഷം കടന്ന് പുതിയ കോവിഡ് കേസുകള്‍ ; മുംബൈയില്‍ മൂവായിരത്തിന് മുകളില്‍

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതതമായി ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ഇന്ന് 25,681 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 24,22,021 ആയി. 70 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 53,208 ആയി രേഖപ്പെടുത്തി.

മുംബൈ നഗരത്തിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,062 പുതിയ കോവിഡ് കേസുകളും 10 മരണങ്ങളും മുംബൈ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,334 പേര്‍ക്കാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.

അതേസമയം, കോവിഡ് -19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ ഇനിയും ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവര്‍ത്തിച്ചു . ജനങ്ങളോട് സ്വയം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here