ഷാജി ജോര്‍ജിന് സ്‌നേഹോപഹാരമായി സുഹൃത്തുക്കളുടെ പ്രചാരണഗാനം ; വൈറല്‍ വീഡിയോ

എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഷാജി ജോര്‍ജിന് സ്‌നേഹോപഹാരമായി സുഹൃത്തുക്കള്‍ പ്രചാരണഗാനം ഒരുക്കി. കുട്ടികളുള്‍പ്പെടെ 50 ഗായകരും സംഗീതോപകരണ വാദകരും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്.

തങ്ങളുടെ പോരാളിയായ എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് സ്‌നേഹോപകാരമായാണ് സുഹൃത്തുക്കള്‍ പ്രചരണ ഗാനമൊരുക്കി പിന്തുണയുമായെത്തിയത്. കുട്ടികളുള്‍പ്പെടെ 50 ഗായകരും സംഗീതോപകരണ വാദകരുമാണ് പാട്ട് ആലപിച്ചത്.

പ്രചാരണ ഗാനത്തിന്റെ റെക്കോര്‍ഡിങ് നേരിട്ട് കാണാന്‍ സ്ഥാനാര്‍ത്ഥിയും എത്തിയിരുന്നു. അവരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും അദ്ദേഹം നന്ദിയറിയിച്ചു.

കവിയും മാധ്യമപ്രവര്‍ത്തകനുമായ ബാബു വളപ്പായ എഴുതിയ വരികള്‍ക്ക് ജോണ്‍സണ്‍ മങ്ങഴയാണ് സംഗീതം നല്‍കിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മൂന്നു ബാച്ചായിട്ടായിരുന്നു റെക്കോര്‍ഡിങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here