അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്റെ മണ്ഡലത്തില്‍ യുഡിഎഫിന്റെ വോട്ടു ശതമാനം കുറച്ചേക്കുമെന്ന് സൂചന

അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ മണ്ഡലത്തില്‍ യുഡിഎഫിന്റെ വോട്ടു ശതമാനം കുറച്ചേക്കുമെന്ന് വിലയിരുത്തല്‍. മണ്ഡലത്തില്‍ പുതുമുഖമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ജി. കണ്ണനേക്കാള്‍ പന്തളം പ്രതാപനുള്ള സ്വാധീനമാണ് യുഡിഎഫ് വോട്ടില്‍ വിള്ളല്‍ വീഴ്ത്താന്‍ പോകുന്നത്. പന്തളം പ്രതാപന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ യുഡിഎഫ് ക്യാമ്പും അങ്കലാപ്പിലാണ്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നനഗരണ്ടയില്‍ യുഡിഎഫ് വോട്ടുകള്‍ പന്തളം പ്രതാപന്‍ ബിജെപിക്ക് മറിച്ചു കൊടുത്തതായി ആരോപണം ഉയര്‍ന്നിരുന്നു. എല്‍ഡിഎഫിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന പന്തളം നഗരസഭയില്‍ ബിജെപി അധികാരത്തിലേറിയതില്‍ പന്തളം പ്രതാപനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു.

ഇതിന് പ്രത്യുപകാരമായാണ് ബിജെപി അടൂര്‍ സീറ്റ് പന്തളം പ്രതാപന് വച്ചു നീട്ടിയതെന്നുമാണ് ബിജെപി പാളയത്തിലേക്കുള്ള പ്രതാപന്റെ വരവിനെ കോണ്‍ഗ്രസ് കാണുന്നത്.

എന്നാല്‍, കോണ്‍ഗ്രസിന്റെ അശങ്കയും ബിജെപിയുടെ പ്രതീക്ഷയൊന്നും എല്‍ഡിഎഫ് ക്യാമ്പിനെ അലട്ടുന്നില്ല. തുടര്‍ച്ചയായ മൂന്നാം വട്ടം വിജയം ഉറപ്പിച്ചാണ് ചിറ്റയം മുന്നേറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News