
കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് മാതൃഭൂമി സീ വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 83 സീറ്റുകള്‍ വരെ നേടുമെന്നും മാതൃഭൂമി സീ വോട്ടര്‍ സര്‍വേയില്‍ പറയുന്നു.
യുഡിഎഫ് പരമാവധി 64 സീറ്റില്‍ ഒതുങ്ങുമെന്നും ഫലം പറയുന്നു. കേരളത്തില്‍ ഇത്തവണയും ബിജെപി നേട്ടമുണ്ടാക്കില്ലെന്ന് മാതൃഭൂമി സര്‍വേഫലംത്തില്‍ പറയുന്നു.
മുന്‍പ് ഏഷ്യാനെറ്റ് , ട്വന്‍റി ഫോര്‍, എബിപി, മീഡിയ വണ്‍ തുടങ്ങിയ ചാനലുകള്‍ നടത്തിയ സര്‍വേയിലും എല്‍ഡിഎഫിന്‍റെ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ വരുമെന്നും സര്‍വ്വേഫലങ്ങളില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here