പാലക്കാട് ജില്ലയുടെ മനസ്സ് കീ‍ഴടക്കി മുഖ്യമന്ത്രിയുടെ കേരള പര്യടനം

പാലക്കാട് ജില്ലയുടെ മനസ്സ് കീ‍ഴടക്കി മുഖ്യമന്ത്രിയുടെ കേരള പര്യടനം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് അഞ്ച് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് കോങ്ങാട്ട് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു.

തൃത്താലയില്‍ എംബി രാജേഷിന് വോട്ടഭ്യര്‍ത്ഥിച്ച് കൂറ്റനാണ് നടന്ന പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമെത്തിയത്.

തുടര്‍ന്ന് പട്ടാമ്പിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിനും, ഒറ്റപ്പാലത്ത് കെ പ്രേംകുമാറിനും, ഷൊര്‍ണ്ണൂരില്‍ പി മമ്മിക്കുട്ടിക്കും, കോങ്ങാട് കെ ശാന്തകുമാരിക്കും വോട്ടഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യുഡിഎഫ് എന്‍ഡിഎ ജനവിരുദ്ധ നയങ്ങള്‍ തുറന്നു കാണിച്ചു.

യുഡിഎഫ് – ബിജെപി കേരള തല രഹസ്യ സഖ്യത്തെ ജനങ്ങള്‍ ജാഗ്രതയോടെ എതിര്‍ക്കണം. നാളത്തെ കേരളം എങ്ങിനെ വേണമെന്നതിനെക്കുറിച്ചുള്ള കാ‍ഴ്ചപ്പാടുകളാണ് എല്‍ഡിഎഫ് പ്രകടനപത്രികയിലുള്ളതെന്നും പെന്‍ഷന്‍ 2000 രൂപയായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പിസി ചാക്കോ കോങ്ങാട്ടെ എല്‍ഡിഎഫ് പൊതുയോഗത്തിലെത്തി ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസ് നിയമസഭയില്‍ ഒറ്റയക്കത്തിലൊതുങ്ങും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നവര്‍ തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നോര്‍ക്കണമെന്നും പിസി ചാക്കോ പറഞ്ഞു.

തൃത്താല മുതല്‍ കോങ്ങാട് വരെ ഓരോ കേന്ദ്രങ്ങളിലുമെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള ആയിരങ്ങള്‍ ഉറപ്പ് നല്‍കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണമുണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here