‘കണക്കും വസ്തുതകളും നിയമവും പഠിച്ച് കൃത്യതയോടെ നടത്തുന്ന വീണയുടെ പ്രസംഗം നിയമസഭാ സാമാജികര്‍ മാത്രമല്ല പ്രേക്ഷകരും ശ്രദ്ധയോടെ കേള്‍ക്കാറുണ്ട് ; എസ്.ശാരദക്കുട്ടി

വീണാ ജോര്‍ജ്ജിന് മികച്ച ഭാവനയുണ്ട്. തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. മുന്തിയ കരുതലുണ്ട് . അതിലെല്ലാമുപരി മികവുറ്റ ഭാഷാശൈലിയും വലുതായ സംവേദനശേഷിയും പ്രസരിപ്പുമുണ്ട്. ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന ഉള്ളുറപ്പുമുണ്ട്. അതിന്റെയെല്ലാം തെളിമ അവരുടെ ഇടപെടലുകളിലുണ്ട്. പറയുന്നത് വേറാരുമല്ല, മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടിയാണ്.

ആറന്മുള മണ്ഡലം സ്ഥാനാര്‍ഥിയും എല്‍ഡിഎഫിന്റെ കരുത്തുറ്റ വനിതാനേതാവുമായ വീണാ ജോര്‍ജിനെ പ്രശംസിച്ച് മലയാള നിരൂപകയും പരിഭാഷകയുമായ എസ്.ശാരദക്കുട്ടി കുറിച്ച ഫേസ്ബുക്ക് കുറിപ്പ് ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

നിയമസഭയില്‍ വീണയുടെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. വെറും ചപ്പടാച്ചി പ്രസംഗമല്ല അത്. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ അവര്‍ നേടിയെടുത്ത പരിചയ സമ്പത്ത് എത്ര വിദഗ്ധമായാണ് അവര്‍ സഭയില്‍ പ്രകടിപ്പിക്കുന്നത് എതിരാളികള്‍ക്ക് പഴുതുകള്‍ക്കിട കൊടുക്കാത്ത, കര്‍ക്കശമായ, വിട്ടുവീഴ്ചയില്ലാത്ത അവതരണ ശൈലിയാണവര്‍ സ്വീകരിക്കുന്നത്. ‘കണക്കും വസ്തുതകളും നിയമവും പഠിച്ച് കൃത്യതയോടെ നടത്തുന്ന വീണയുടെ പ്രസംഗം നിയമസഭാ സാമാജികര്‍ മാത്രമല്ല പ്രേക്ഷകരും ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. മാധ്യമ പ്രവര്‍ത്തകയുടെ ആ പെര്‍ഫോമിങ് സ്‌കില്‍ ആകര്‍ഷണീയമാണ്. ആഴത്തില്‍ പഠിച്ചിട്ടല്ലാതെ ഒരു വസ്തുതയും വീണ പറയാറില്ല. ശാരദക്കുട്ടി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

എസ്.ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വീണാ ജോര്‍ജ്ജിന് മികച്ച ഭാവനയുണ്ട്. തെളിഞ്ഞ കാഴ്ചപ്പാടുണ്ട്. മുന്തിയ കരുതലുണ്ട് . അതിലെല്ലാമുപരി മികവുറ്റ ഭാഷാശൈലിയും വലുതായ സംവേദനശേഷിയും പ്രസരിപ്പുമുണ്ട്. ഇതിന്റെയെല്ലാം ഫലമായുണ്ടാകുന്ന ഉള്ളുറപ്പുമുണ്ട്. അതിന്റെയെല്ലാം തെളിമ അവരുടെ ഇടപെടലുകളിലുണ്ട്. . ആറന്മുള മണ്ഡലത്തിന് യുവത്വമേറിയിരിക്കുന്നു. ആറന്മുള മണ്ഡലം കൂടുതല്‍ ചെറുപ്പമായിരിക്കുന്നു. റോഡുകളും ഫ്‌ലൈ ഓവറുകളും പാലങ്ങളുമെല്ലാം പറയുന്നുണ്ടത് . ആത്മവിശ്വാസത്തോടെയാണ് വീണ പുതിയ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സാധാരണക്കാരായ മനുഷ്യരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലുമെല്ലാം പങ്കെടുക്കുന്ന ഒരു ജനപ്രതിനിധിയായി ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ വീണ മണ്ഡലം നിറഞ്ഞു നിന്ന അഞ്ചു വര്‍ഷങ്ങള്‍ .

നിയമസഭയില്‍ വീണയുടെ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. വെറും ചപ്പടാച്ചി പ്രസംഗമല്ല അത്. മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ അവര്‍ നേടിയെടുത്ത പരിചയ സമ്പത്ത് എത്ര വിദഗ്ധമായാണ് അവര്‍ സഭയില്‍ പ്രകടിപ്പിക്കുന്നത് എതിരാളികള്‍ക്ക് പഴുതുകള്‍ക്കിട കൊടുക്കാത്ത, കര്‍ക്കശമായ, വിട്ടുവീഴ്ചയില്ലാത്ത അവതരണ ശൈലിയാണവര്‍ സ്വീകരിക്കുന്നത്.

‘കണക്കും വസ്തുതകളും നിയമവും പഠിച്ച് കൃത്യതയോടെ നടത്തുന്ന വീണയുടെ പ്രസംഗം നിയമസഭാ സാമാജികര്‍ മാത്രമല്ല പ്രേക്ഷകരും ശ്രദ്ധയോടെ കേള്‍ക്കാറുണ്ട്. മാധ്യമ പ്രവര്‍ത്തകയുടെ ആ പെര്‍ഫോമിങ് സ്‌കില്‍ ആകര്‍ഷണീയമാണ്. ആഴത്തില്‍ പഠിച്ചിട്ടല്ലാതെ ഒരു വസ്തുതയും വീണ പറയാറില്ല.. മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും രാഷ്ട്രീയം ശ്രദ്ധിക്കാന്‍ പോലും സമയം ലഭിക്കാത്ത സാധാരണ മനുഷ്യര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന തലങ്ങളില്‍ വീണ രാഷ്ട്രീയവും നാട്ടവസ്ഥകളും സംസാരിക്കും. എന്തൊരു കരുതലാണ് ഇടപെടലുകളില്‍ .

കുനിയാത്ത ശിരസ്സ് കനിവുള്ള മനസ്സ് മിതവും സാരവത്തുമായ ഭാഷണം .കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ ഇതൊക്കെയാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുടെ ആസ്തി. വീണ സമ്പന്നയാണ് അക്കാര്യത്തില്‍ . സ്ത്രീ സമൂഹത്തിന് അഭിമാനവും പുരുഷസമൂഹത്തിന് മാതൃകയുമാണ് ഈ ജനപ്രതിനിധി .

വീണയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രം സ. തോമസ് ഐസക് എടുത്തു പറയുന്നുണ്ട്. മെഴുവേലി പഞ്ചായത്തില്‍ നടപ്പിലാക്കിയ ഒരുമ എന്ന ഭവനപരിപാടിയാണ് അതിലൊന്ന് . ഭാവനയുടെയും കരുതലിന്റെയും ഉദാഹരണമായാണ് അദ്ദേഹം അതിനെ കാണുന്നത്.
എന്താണ് ഒരുമ? പാതിയില്‍ നിലച്ചുപോയ പട്ടികവിഭാഗം വീടുകളുടെ പൂര്‍ത്തീകരണത്തിന് നടപ്പിലാക്കിയ പരിപാടിയാണത്.

പ്രാദേശിക വിഭവ സമാഹരണം, ജനകീയ പങ്കാളിത്തം, വിവിധ പദ്ധതി ഫണ്ടുകളുടെ ഏകോപനം, കൃത്യമായ മോണിറ്ററിംഗും മേല്‍നോട്ടവും. ഇങ്ങനെ ലക്ഷണമൊത്ത ഒരു പ്രാദേശികവികസന പരിപാടിയായി ഒരുമ മാറി. ഇതിന്റെ അനുഭവങ്ങള്‍കൂടി ക്രോഡീകരിച്ചാണ് ആലപ്പുഴ മണ്ഡലത്തില്‍ പി.കെ. കാളന്‍ പദ്ധതി രൂപപ്പെടുത്തിയത്.

ആറന്മുള പൈതൃക പദ്ധതിയും പള്ളിയോട പുനരുദ്ധാരണ പരിപാടിയും പടയണി കലാകാരന്‍മാര്‍ക്കു സഹായമെത്തിക്കാനുള്ള ശ്രമങ്ങളും വീണയുടെ മണ്ഡലത്തോടുള്ള കരുതലിനു തെളിവാണ്.
ആറന്മുളയില്‍ വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സഖാവ് തോമസ് ഐസക് ഇങ്ങനെ പറഞ്ഞു, ‘കേരളത്തിനു കൈത്താങ്ങായി മാറിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയ്ക്കുവേണ്ടി ആറന്മുളയില്‍ നിന്നു വീണാ ജോര്‍ജ്ജ് വീണ്ടും ജനവിധി തേടുകയാണ്. ആറന്മുളയുടെ വികസന തുടര്‍ച്ചയ്ക്കും വീണ വന്നേ തീരൂ. എനിക്ക് ഒരു കാര്യം ഉറപ്പാണ്. വീണയുടെ ഭൂരിപക്ഷം വര്‍ദ്ധിക്കും ‘.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here