മുതിര്‍ന്ന സിപിഐ നേതാവ് സിഎ കുര്യന്‍ അന്തരിച്ചു

മുതിർന്ന സി.പി.ഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യൻ അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്നാറിൽ വെച്ചാണ് മരണം സംഭവിച്ചത്. പ്രായാധിക്യത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്നു.

വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കോട്ടയം – പുതുപ്പള്ളിയിൽ ജനിച്ച കുര്യൻ തോട്ടം മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പീരുമേട്ടിൽ നിന്ന് മൂന്ന് തവണ എം എൽ എ ആയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് പുതുപ്പള്ളിയിൽ നടക്കും.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ 1933 ലാണ് സിഎ കുര്യന്‍റെ ജനനം. അച്ഛൻ എബ്രഹാം. ബിരുദ കോഴ്സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതൽ ജോലി രാജി വച്ച് ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി.

27 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 66 കാലത്ത് വിയ്യൂർ ജയിലിലായിരുന്നു.അഞ്ചാം കേരള നിയമ സഭയിലേക്ക് 1977 ൽ പീരുമേട് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

1980 – 82 ലും 1996 – 2010 ലെ പത്താം നിയമസഭയിലും പീരുമേടിനെ പ്രതിനിധീകരിച്ചു. ജൂലൈ 1996 ന് പത്താം സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.

എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here