യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ജെ ഓസ്റ്റിന്‍റെ ഇന്ത്യ സന്ദർശനം തുടരുന്നു

യുഎസ് പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ജെ ഓസ്റ്റിന്‍റെ ഇന്ത്യ സന്ദർശനം തുടരുന്നു. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങുമായും ശേഷം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയിരുന്നു.

സായുധ ഡ്രോണുകൾ സ്വന്തമാക്കൽ, മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകൽ തുടങ്ങി നിരവധി വിഷയങ്ങളും ചർച്ചയായി.
ജപ്പാനും ദക്ഷിണ കൊറിയയും സന്ദർശിച്ച ശേഷമാണ് യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിലെത്തിയത്.

ചൈനയെ പ്രതിരോധിച്ച് ഇന്തോ പസഫിക് മേഖലയിലെ സമാധാനം – സ്ഥിരത -അഭിവൃദ്ധി എന്നിവക്കായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News