നാമനിര്‍ദേശ പത്രിക സൂഷ്മപരിശോധന ഇന്ന്; പിന്‍വലിക്കാന്‍ തിങ്കളാ‍ഴ്ചവരെ സമയം

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ശനിയാഴ്ച) നടക്കും.

സൂഷ്മ പരിശോധനയ്ക്ക് ശേഷം വൈകിട്ട്‌ സ്ഥാനാർഥികളുടെ അവസാന പട്ടികയാവും 22 നാണ് മാനനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാ‍ഴ്ചയോടുകൂടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാവും.

കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സ്ഥാനാർഥിയാവാൻ കഴിയില്ല. സ്ഥിരബുദ്ധി ഇല്ലാത്തവർ, പാപ്പരാണെന്ന് കോടതി വിധിച്ചവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ, മറ്റേതെങ്കിലും രാജ്യത്ത്‌ പൗരത്വം സ്വീകരിച്ചവർ, നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർ എന്നിവർക്ക് മത്സരിക്കാനാവില്ല.

പത്രികയോടൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങൾ തെറ്റോ വ്യാജമോ ആയിരുന്നാലും അയോഗ്യതയുണ്ടാവും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here