ക‍ഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

ക‍ഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടു.

തിരുവനന്തപുരം പാങ്ങപ്പാറ ഭാഗത്ത് സ്ഥാപിച്ച ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്. ബോര്‍ഡില്‍ കരിഓയില്‍ ഒ‍ഴിക്കുകയും കീറി നശിപ്പിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പിന്‍രെ ഭാഗമായി പോലും യാതൊരു സംഘര്‍ഷവും നിലനില്‍ക്കാ പ്രദേശമാണ് പാങ്ങപ്പാറ. ക‍ഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ മൂന്ന് മുന്നണികളും പ്രചാരണമാരംഭിച്ചുട്ടുണ്ട്. എല്‍ഡിഎഫ് നേതാക്കള്‍ സംഭവവുമായി ബന്ധപ്പെട്ട് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി അന്വേഷണം തുടങ്ങിയതായി ശ്രീകാര്യം പൊലീസ് ്റിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here