‘വികസനത്തിന്‍റെ കാര്യത്തില്‍ പിണറായിയെ വിശ്വാസം’; പിണറായി വിജയനെതിരെ പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി അനില്‍ അക്കര

തെരഞ്ഞെടുപ്പടുത്തപ്പോള്‍ പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് അനില്‍ അക്കര എംഎല്‍എ. ലൈഫ് പദ്ധതി പ്രകാരം വടക്കാഞ്ചേരിയിലൊരുങ്ങുന്ന ഫ്ളാറ്റ് സമുച്ചയത്തിനെതിരെ ആരോപണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് കരുതിക്കൂട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു എം.എല്‍.എ. അനില്‍ അക്കര നടത്തിക്കൊണ്ടിരുന്നത്.

ഇത്തരത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വികലമായ ആരോപണങ്ങള്‍  ഉന്നയിച്ച അനില്‍ അക്കരയാണ്. അതേ പിണരായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയെയും ഇടതു സര്‍ക്കാരിനേയും പ്രശംസിച്ചാണ് അനില്‍ അക്കര ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.  സ്വകാര്യചാനലിന് നല്‍കിയ പ്രതികരണത്തിലാണ് അനില്‍ അക്കര ഇക്കാര്യം പറഞ്ഞത്. ഇക്കുറിയും വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അനില്‍ അക്കര. പിണറായി സര്‍ക്കാരിനെ പ്രശംസിക്കുന്നവെന്ന രീതിയില്‍ പ്രസ്താവനയിറക്കി വോട്ടുമറിക്കാനുള്ള പുതിയ തന്ത്രമാണിതെന്നാണ് രാഷ്ട്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

“വികസനത്തിന്റെ കാര്യത്തില്‍ പിണറായിയെ വിശ്വാസം, വടക്കാഞ്ചേരിയുടെ വികസനത്തിന് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചു”- അനില്‍ അക്കര പറഞ്ഞത്.

വടക്കാഞ്ചേരി മണ്ഡലത്തിന്റെ വികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈയയച്ച് സഹായിച്ചുവെന്നും മന്ത്രിമാരായ തോമസ് ഐസകും ജി. സുധാകരനും മണ്ഡലത്തിന്‍റെ വികസനത്തിന് സഹായിച്ചുവെന്നും അനില്‍ അക്കര വ്യക്തമാക്കിയിരുന്നു. ചോദിച്ച പദ്ധതികള്‍ക്കെല്ലാം പിണറായി സര്‍ക്കാര്‍ അനുമതിയും സഹായവും നല്‍കിയിട്ടുണ്ടെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷനെതിരെ നേരത്തെ അനില്‍ അക്കര രംഗത്തെത്തിയിരുന്നു. പദ്ധതിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ലൈഫ് പദ്ധതിയില്‍ അഴിമതി ഉണ്ടെന്നായിരുന്നു അനില്‍ അക്കരയുടെ ആരോപണം. ഇക്കാര്യമാരോപിച്ച് അനില്‍ അക്കര നിരവധി തവണ രംഗത്തെത്തുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News