തീവ്ര ഹിന്ദു വർഗീയ സംഘടനയുടെ സമ്മേളനത്തിൽ ഉദ്ഘാടകനായി കെ. സുധാകരൻ

സംഘപരിവാർ പരിവാർ പരിപാടിയിൽ ഉദ്ഘാടകനായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ. തീവ്ര ഹിന്ദു വർഗീയ സംഘടനയായ ഹനുമാൻ സേനയുടെ സംസ്ഥാന കൺവെൻഷനാണ് സുധാകരൻ ഉദ്ഘാടനം ചെയ്യുന്നത്.

ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണങ്ങൾക്കിടെയാണ് സുധാകരൻ സംഘപരിവാർ വേദിയിലെത്തുന്നത്. മാർച്ച് 26 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ മുതിർന്ന സംഘപരിവാർ നേതാവ് പി.പി. മുകുന്ദനാണ് മുഖ്യാതിഥി.

കെ സുധാകരൻ ബി.ജെ.പി.യിൽ ചേരും എന്നൊക്കെയുളള ചർച്ചകൾ സജിവമായി നടക്കുന്ന ഘട്ടത്തിലാണ് സംഘപരിവാർ പരിപാടിയുടെ ഉദ്ഘാടകനായി സുധാകരൻ എത്തുന്നത്.

തീവ്രഹിന്ദു വർഗീയ സംഘടനയായ ഹനുമാൻ സേനയുടെ സംസ്ഥാന കൺവെൻഷനാണ് മുതിർന്ന കോൺഗ്രസ് നേതാവായ കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നത്. തിരഞ്ഞെടുപ്പിന്മുന്നോടിയായാണ് കൺവെൻഷൻ ചേരുന്നത്. മാർച്ച് 26 ന് കോഴിക്കോട്ട് നടക്കുന്ന കൺവെൻഷനിലെ മുഖ്യാതിഥി മുതിർന്ന സംഘപരിവാർ നേതാവ് പിപി മുകുന്ദനാണ്.

പാർട്ടിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ നേതാക്കൾ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് നേരത്തേ തന്നെ കെസുധാകരൻ വ്യക്തമാക്കിയിരുന്നു.

സുധാകരൻ ബി.ജെ.പിയിലേക്ക് പോകുമെന്ന ചർച്ചകൾ ഈ തിരഞ്ഞെടുപ്പ് കാലത്തും സജീവമാണ്. കോൺഗ്രസ് ബിജെപി വോട്ട് കച്ചവടത്തിന്റെ മുഖ്യ ആസൂത്രകനാണ് K സുധാകരനെന്നും ആരോപണമുയർന്നിരുന്നു.

ഈ ഘട്ടത്തിൽ സംഘപരിവാർ സംഘടനയുടെ സമ്മേളനത്തിൽ ഉദ്ഘാടകനായി സുധാകരൻ എത്തുന്നത് പിന്നിൽ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. കോലീബീ സഖ്യത്തിന്റെ ഭാഗമായാണ് സുധാകരൻ ഹനുമാൻസേനയുടെ പരിപാടിയിൽ പങ്കെടുക്കുന്നതെന്നും ആരോപണമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News