‘തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണം’: എം എ നിഷാദ്

തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണമെന്ന് ഓരോ മലയാളിയും അതാഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ എം എ നിഷാദ്. എം ബി രാജേഷിനെ വിജയിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും എം എ നിഷാദ് പറഞ്ഞു. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് എം ബി രാജേഷിനുള്ള തന്‍റെ പിന്തുണ എം എ നിഷാദ് അറിയിച്ചത്.

“പാലക്കാട് ലോകസഭാംഗമായിരുന്ന കാലത്തെ, സ:രാജേഷിന്റ്റെ, പ്രവർത്തനങ്ങളും, ഇടപെടലുകളും മാത്രം മതി, എല്ലാ ചോദ്യങ്ങൾക്കും, ഉളള നല്ല ഉത്തരം…ജനകീയനാണ് അയാൾ…ജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുന്ന സാധാരണക്കാരനാണ് അയാൾ.. മുഖപുസ്തകത്തിലെ, വാചകമടിയിൽ മാത്രം ഹരം കൊളളുകയും, അതിൽ അഭിരസിച്ച്, ആരാധകവൃന്ദത്തെ കൂട്ടുന്നവരിൽ, പെടാത്ത നിസ്വാർത്ഥ സേവകനാണ്,അയാൾ… തൃത്താലയുടെ വികസന സ്വപ്നങ്ങൾ, സാക്ഷാത്കരിക്കാൻ, രാജേഷ് നിയമസഭയിൽ, ഉണ്ടാകണം…ഓരോ മലയാളിയും അതാഗ്രഹിക്കുന്നു”- എം എ നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ചുവടെ;

തൃത്താലയും, രാജേഷും… ഈ തിരഞ്ഞെടുപ്പ് കാലത്ത്, കേരളം ഉറ്റു നോക്കുന്ന ഒരു മണ്ഡലമാണ് തൃത്താല..ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്നു തൃത്താല…ആ കോട്ട തിരിച്ച് പിടിക്കാൻ പാർട്ടി നിയോഗിച്ച, പടത്തലവനാണ്, സ: രാജേഷ്…വിദ്യാർത്ഥി യുവജന, പ്രസ്ഥാനങ്ങളിലൂടെ വളർന്ന് വന്ന കർമ്മനിരതനായ സഖാവ്…എന്ത് കൊണ്ട് സ: M B രാജേഷ് ? എന്ന ചോദ്യം ഏറ്റവും പ്രസക്തമായ കാലത്താണ് ഞാനും, നിങ്ങളും ജീവിക്കുന്നത്…

പാലക്കാട് ലോകസഭാംഗമായിരുന്ന കാലത്തെ, സ:രാജേഷിന്റ്റെ, പ്രവർത്തനങ്ങളും, ഇടപെടലുകളും മാത്രം മതി, എല്ലാ ചോദ്യങ്ങൾക്കും, ഉളള നല്ല ഉത്തരം…ജനകീയനാണ് അയാൾ…ജനങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുന്ന സാധാരണക്കാരനാണ് അയാൾ.. മുഖപുസ്തകത്തിലെ, വാചകമടിയിൽ മാത്രം ഹരം കൊളളുകയും, അതിൽ അഭിരസിച്ച്, ആരാധകവൃന്ദത്തെ കൂട്ടുന്നവരിൽ, പെടാത്ത നിസ്വാർത്ഥ സേവകനാണ്,അയാൾ… തൃത്താലയുടെ വികസന സ്വപ്നങ്ങൾ, സാക്ഷാത്കരിക്കാൻ, രാജേഷ് നിയമസഭയിൽ, ഉണ്ടാകണം…ഓരോ മലയാളിയും അതാഗ്രഹിക്കുന്നു…

സ : രാജേഷിനെ കുറിച്ച് എന്നും അഭിമാനമാണെനിക്ക്…എനിക്ക് മാത്രമല്ല ഈ രാജ്യത്തെ സ്നേഹിക്കുന്ന,ഏതൊരു ജനാധിപത്യ മതേതര വിശ്വാസിക്കും,അഭിമാനമാണദ്ദേഹം…2014- 2019 കാലത്തെ ലൊകസഭയിലെ
M B രാജേഷിന്റ്റെ ഒരു പ്രസംഗം, ഓരോ ഭാരതീയന്റ്റേയും, അന്തസ്സും ആത്മാഭിമാനവും ലോകത്തിന് മുമ്പിൽ
ഉയർത്തിപ്പിടിച്ച പ്രസംഗം….സ്വാതന്ത്ര്യ സമരക്കാലത്ത്, ബ്രിട്ടീഷ് പട്ടാളം ജാലിയൻവാല ബാഗിൽ നടത്തിയ ,
കൂട്ടക്കുരുതിയിൽ, ബ്രിട്ടീഷ് സർക്കാർ, മാപ്പ് പറയണം എന്നാവശ്യപ്പെട്ട പ്രസംഗം…

ലോകശ്രദ്ധ ക്ഷണിച്ച ആ പ്രസംഗം, ബ്രിട്ടന്റ്റെ പ്രധാന മന്ത്രി തെരേസ മേയെ,കൊണ്ട് മാപ്പ് പറയിപ്പിച്ചു…അതൊരു ചരിത്ര രേഖയായി… രാജ്യ സ്നേഹം വെറും പ്രകടനമല്ല എന്ന് തെളിയിച്ച സഖാവ്…തൃത്താലയിൽ സ: രാജേഷ് ജനവിധി തേടുമ്പോൾ, അതൊരു, തിരുത്തലുകൂടിയാകും… ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി സ : രാജേഷിനെ വിജയിപ്പിക്കേണ്ടത്,ഈ കാലഘട്ടത്തിന്‍റെ ആവശ്യകത കൂടിയാണ്… ഈ ചിഹ്നം ചതിക്കില്ല…ഉറപ്പ്…ഉറപ്പാണ് രാജേഷ്..ഉറപ്പാണ് തൃത്താല…
ലാൽസലാം ♥

തൃത്താലയും,രാജേഷും…

ഈ തിരഞ്ഞെടുപ്പ് കാലത്ത്,കേരളം ഉറ്റു നോക്കുന്ന ഒരു മണ്ഡലമാണ് തൃത്താല..
ഒരു കാലത്ത്…

Posted by MA Nishad on Friday, 19 March 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News