എലത്തൂരില്‍ ഓദ്യോഗിക സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ല; രാജി ഭീഷണിമു‍ഴക്കി എംകെ രാഘവന്‍

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചിട്ടും തര്‍ക്കം തീരാതെ യുഡിഎഫ്. എലത്തൂരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് എംകെ രാഘവന്‍.

സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നും സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കും എന്ന നിലപാടിലാണ് എംകെ രാഘവന്‍.

സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തിയ കെവി തോമസിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോ‍ഴിക്കോട് ഡിസിസിക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

അനുനയ ശ്രമത്തിന് തയ്യാറല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യോഗത്തില്‍ നിന്നും എംകെ രാഘവന്‍ നേരത്തെ ഇറങ്ങിപ്പോയിരുന്നു.

സുള്‍ഫിക്കര്‍ മയൂരിയെ എലത്തൂരില്‍ നിന്നും പിന്‍വലിച്ചില്ലെങ്കില്‍ രാജിവയ്ക്കുമെന്നും ഇന്ന് തീരുമാനമായില്ലെങ്കില്‍ സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നല്‍കുമെന്നുമാണ് എംകെ രാഘവന്‍റെ നിലപാട്.

ഇവിടെ ഭാരതിയ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായ സെനിന്‍ റാഷിയെ നിലനിര്‍ത്താനാണ് സാധ്യത. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ദിനേശ് മണിയെ തന്നെ എലത്തൂരില്‍ മത്സരിപ്പിക്കണമെന്ന മിലപാടിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here