പുല്ലമ്പാറയിൽ കോൺഗ്രസ് കൺവെൻഷനിൽ എ ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി

പുല്ലമ്പാറയിൽ കോൺഗ്രസ് കൺവെൻഷനിൽ എ ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി വെഞ്ഞാറമൂട് പുല്ലമ്പാറ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എ ഐ ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി.

വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിയോടെ തേമ്പാമൂട്ടിലായിരുന്നു കൺവെൻഷൻ നടന്നത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ ഐ ഗ്രൂപ്പുകാരനായ രജിത്തിനെ പരാജയപ്പെടുത്തുന്നതിന് വിമതനായി എ ഗ്രൂപ്പുകാരനായ സോമൻ മത്സരിച്ചിരുന്നു. തുടർന്ന് വിമതനായി മത്സരിച്ച സോമനെ കോൺഗ്രസിൽ നിന്നും പുറത്താക്കി.

എന്നാൽ വെള്ളിയാഴ്ച നടന്ന കൺവെൻഷനിൽ പുറത്താക്കപ്പെട്ടയാൾക്ക് മുൻനിരയിൽ സീറ്റ് അനുവദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇയാളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഐ ഗ്രൂപ്പുകാർ രംഗത്തു വന്നപ്പോൾ പ്രതിരോധവുമായി എ ഗ്രൂപ്പ് പ്രവർത്തകരുമെത്തിയതാണ് കയ്യാങ്കളിക്ക് കാരണമായത്.

നേതാക്കളുടെ സാന്നിദ്ധ്യത്തിൽ വച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തെറിവിളികളും അധിക്ഷേപവും കൊണ്ട് കൺവെൻഷൻ തുടക്കമേ അലങ്കോലമായി. ഒടുവിൽ നേതാക്കൾ വളരെ പണിപ്പെട്ടാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുല്ലമ്പാറയിൽ കോൺഗ്രസിന് ദയനീയ പരാജയമാണ് ഏറ്റത്. പുല്ലമ്പാറ കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News