പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർത്ഥിയും സംഘവും അതിക്രമിച്ച് കടന്ന് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ശക്തമായ പ്രതിഷേധിച്ചു.
പുന്നപ്ര‐വയലാർ രക്തസാക്ഷികളെ അവഹേളിക്കുന്നതും സമര പൈതൃകത്തെ സ്നേഹിക്കുന്ന ജനങ്ങളെ വേദനിപ്പിക്കുന്നതുമാണ് അവരുടെ പ്രവർത്തി.
ഇടതുപക്ഷ പ്രവർത്തകരുടെ ജാഗ്രത കാരണമാണ് അവിടെ അനിഷ്ഠസംഭവങ്ങൾ ഉണ്ടാകാതിരുന്നത്. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കം അവിടെ ഉണ്ടായതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
സംഭവത്തെക്കുറിച്ച് ബി.ജെ.പിയുടെ കേന്ദ്ര ‐ സംസ്ഥാന നേതാക്കളുടെ അഭിപ്രായം അറിയാൻ താത്പര്യപ്പെടുന്നെന്നും എസ് രാമചന്ദ്രൻപിള്ള പ്രസ്താവനയിലൂടെ പറഞ്ഞു
Get real time update about this post categories directly on your device, subscribe now.