കാട്ടാക്കടയിൽ പി കെ കൃഷ്ണദാസിന്‍റെ പത്രിക സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം

കാട്ടാക്കടയിൽ പികെ കൃഷ്ണദാസിന്‍റെ പത്രിക സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം. കാട്ടാക്കടയിലേക്ക് പി കെ കൃഷ്ണദാസ് വോട്ട് മാറ്റിയെങ്കിലും അന്തിമ വോട്ടർപട്ടിക പുറത്തുവന്നിട്ടില്ല.

കണ്ണൂരിൽ നിന്നും വോട്ടർപട്ടികയിൽ കൃഷ്ണദാസ് പേര് നീക്കം ചെയ്യുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വോട്ടർപട്ടികയുടെ കോപ്പി ഹാജരാക്കാം എന്ന വ്യവസ്ഥയോടെ കൂടി പി കെ കൃഷ്ണദാസിൻ്റെ ഒരു പത്രിക മാറ്റിവെച്ചു.

അതേസമയം കാട്ടാക്കടയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മൂന്ന് സെറ്റ് പ്രതികയിൽ ഒരെണ്ണം തള്ളി. ഡിസിസി സെക്രട്ടറി എം ആർ ബൈജു ഒപ്പിട്ടു നൽകിയ പത്രിക ആണ് തള്ളിയത്. നോട്ടറി അറ്റസ്റ്റേഷൻ ഇല്ലാത്തതാണ് പത്രിക തള്ളാൻ കാരണം. മറ്റ് രണ്ട് സെറ്റ് പത്രിക സ്വീകരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here