മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്‌ഫോടനത്തിലാണ്  അഞ്ച് പേർ മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രത്‌നഗിരിയിലെ  വ്യവസായ മേഖലയിലെ ഗർഡ കെമിക്കൽസിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം.

കമ്പനിക്കുള്ളിൽ കുടുങ്ങിയ 40 മുതൽ 50 വരെ ആളുകളെ അഗ്നിശമന സേനയുടെ സംഘം രക്ഷപ്പെടുത്തി. പരിക്കേറ്റവരെ അടുത്തുള്ള സിവിൽ ആശുപത്രിയിലേക്ക് മാറ്റി, ഗുരുതരമായി പരിക്കേറ്റവരെ  മുംബൈയിലേക്ക് മാറ്റി.

തീ നിയന്ത്രണവിധേയമാക്കിയതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട്.  രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു. ബോയിലറിന്റെ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. പ്രദേശത്തെ  എം‌ഐ‌ഡി‌സി പ്രദേശത്ത് ഇത്തരത്തിലുള്ള ആറാമത്തെ സംഭവമാണിതെന്ന് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News