ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ ആവേശകരമായ പ്രചാരണത്തിൽ ഇടതുപക്ഷം

ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗാളിലും, അസമിലും പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. ബംഗാളിൽ തിരിച്ചുവരവിന്റെ പാതയിൽ ആവേശകരമായ പ്രചാരണത്തിലാണ് ഇടത് പക്ഷം.

അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലും ബിജെപിയിൽ സ്ഥാനാർത്ഥികളെ ചൊല്ലി ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 27 നാണ് ബംഗാളിലും അസ്മിലും ആദ്യ ഘട്ട വോട്ടെടുപ്പ്.

എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥിത്വത്തെ തുടർന്നുണ്ടായ ആഭ്യന്തര കലഹം മറികടക്കാനാകാതെ കുഴയുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് ഏത്തിയിട്ടും ആഭ്യന്തര കലഹങ്ങൾ അവസാനിപ്പിക്കാൻ കഴിയുന്നില്ല.

പക്ഷെ ആഭ്യന്തര കാലഹങ്ങളെ തുടർന്നുള്ള പ്രശ്നങ്ങൾ മോദിയുടെ പ്രചാരണത്തിലൂടെ മറികടക്കാനാണ് ശ്രമം. 5 വർഷം കൊണ്ട് 70 വർഷത്തെ ദുർഭരണം ഇല്ലാതാക്കുമെന്ന് ബംഗാളിലെ ഖരക്പൂരിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

നരേന്ദ്ര മോദി, പ്രധാനമന്ത്രി ബംഗാളിലെ ബിജെപി പ്രകടന പത്രി ക ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ പ്രകാശനം ചെയ്യും.അതേ കാലിനേറ്റ പരിക്ക് വകവെക്കാതെ മുഖ്യ മന്ത്രി മമത ബാനർജിയും പ്രചാരണം തുടരുകയാണ്.

ബംഗാൾ ജനതയെ വഞ്ചിച്ചവരാണ് ബിജെപി സ്ഥാനാർത്ഥികളിൽ പലരെന്നും വോട്ടുകൾ ബംഗാളിനുള്ളതായിരിക്കണമെന്നുമാണ് മമതയുടെ ആഹ്വാനം. എന്നാൽ ഇത്തവണ തിരിച്ചുവരവിന്റെ പാതയിലാണ് ഇടത് പക്ഷം.

ഐഷി ഘോഷ് ഉൾപ്പെടെ ചെറുപ്പക്കാരെ അണിനിരത്തിയ ഇടത് പക്ഷം ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഐഡിഅത് പക്ഷത്തിന്റെ പ്രചാരണം ഇരു മുന്നണികളെയും ആശങ്കയിലാക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News