ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇ ഡി സുപ്രീം കോടതിയിൽ അപേക്ഷ നൽകി

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു.  ഇക്കാര്യം ആവശ്യപ്പെട്ട് ഇ ഡി സുപ്രീം കോടതിയിൽ അപേക്ഷ നൽകി.

ഉദ്യോഗസ്ഥർക്ക് എതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശിവശങ്കർ ശ്രമിക്കുന്നുവെന്നും  സർക്കാർ സംവിധാനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുനതായും ആരോപിച്ചാണ്  ഇ.ഡി സുപ്രിംകോടതിയെ സമീപിച്ചത്.

എന്നാൽ നേരത്തെ ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് ഇഡി സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം റദ്ദാക്കാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

ആറു ആഴ്ചക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കാമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും ഇഡിക്കെതിരെ കേസെടുത്തിന് പിന്നാലെയാണ് വീണ്ടും കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here