ജനങ്ങളെ കബളിപ്പിക്കാന്‍ അല്ല, നടപ്പാക്കാനാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത്: മുഖ്യമന്ത്രി

ജനങ്ങളെ കബളിപ്പിക്കാന്‍ അല്ല മറിച്ച് നടപ്പാക്കാനാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ തവണ മുന്നോട്ടുവെച്ച പ്രകടനപത്രികയില്‍ 600 580 വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കിയതാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തിലെ വിവിധ മേഖലകളില്‍ ഉള്ളവര്‍ തയ്യാറാക്കിയ പ്രകടനപത്രിക സര്‍വതല സ്പര്‍ശിയായ ഒന്നാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് വച്ച 600 വാഗ്ദാനങ്ങളില്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതെന്നത് ശ്രദ്ധേയമാണ്.

പോയ അഞ്ചുവര്‍ഷക്കാലത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനം പ്രകടനപത്രികയോടുള്ള സാധാരണക്കാരന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ചിട്ടുണ്ട്.

ക്ഷേമപെന്‍ഷനുകള്‍ 2500 രൂപയായി ഉയര്‍ത്തുമെന്നതും വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നതുമുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് പ്രകടനപത്രികയിലെ പ്രധാനപ്പെട്ട അമ്പതുവാഗ്ദാനങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News