ഇ ഡി ക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്; വിശദാംശങ്ങൾ തേടി നോട്ടീസ് അയച്ചു

ഇ ഡി ക്കു പിന്നാലെ ആദായ നികുതി വകുപ്പും കിഫ് ബിയിലേക്ക്. കിഫ് ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടീസ് അയച്ചു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ് ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അഞ്ച് വർഷത്തിനിടയിൽ കിഫ് ബി കരാറുകാർക്ക് പണം നൽകിയതിൻ്റെ വിശദാംശങ്ങള്‍ നൽകാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് കിഫ് ബി പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പും രംഗത്ത് എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News