സൈനിക ഇടപെടൽ വിപുലീകരിക്കാൻ ഇന്ത്യ- യുഎസ്‌ ധാരണ

സൈനിക ഇടപെടൽ വിപുലീകരിക്കാൻ ഇന്ത്യ യുഎസ്‌ ധാരണ. യുഎസ് പ്രതിരോധ സെക്രട്ടറി
യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയ  ലോയ്ഡ് ഓസ്റ്റിൻ പ്രധാനമന്ത്രിയും, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തിയിരുന്നു.

വിപുലമായ പ്രതിരോധ സഹകരണം, സുരക്ഷാ മേഖലകളിൽ വിവരങ്ങൾ പങ്കിടൽ, പരസ്പര ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയാണ്  പ്രധാനമായും ചർച്ചയായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക ഇടപെടൽ വിപുലീകരിക്കുന്നതിൽ  ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് രാജ്‌നാഥ്‌ സിങ് വ്യക്തമാക്കി.

അതേ സമയം ഉഭയകക്ഷി, ബഹുമുഖ അഭ്യാസങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യുകയും ഇന്ത്യൻ സൈന്യം, യുഎസ് ഇന്തോ-പസഫിക്, സെൻട്രൽ, ആഫ്രിക്ക കമാൻഡുകൾ തമ്മിലുള്ള സഹകരണം എന്നിവ വർദ്ധിപ്പിക്കാനും ധാരണയായതായി  കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ സന്ദര്ശനത്തിനെത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെയിംസ് ഓസ്റ്റിൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, ദേശീയ സുരക്ഷാ ഉയപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News