കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി

കുന്ദമംഗലം യുഡിഎഫ് സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ നാമനിർദേശ പത്രികയിൽ കൃത്രിമം നടന്നതായി പരാതി. കോഴിക്കോട് DCC ജനറൽ സെക്രട്ടറിയായ ഇദ്ദേഹം നാമനിർദേശ പത്രികയിൽ കോൺഗ്രസ് ഭാരവാഹി എന്നത് മറച്ചു വെച്ചു എന്നതാണ് പരാതി.

നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന നടത്തുന്നതിനിടയിലാണ് കൃത്രിമം നടത്തിയെന്ന പരാതി ഉയർന്നത്. കുന്നമംഗലത്ത് മുസ്ലീം ലീഗിൻ്റെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ദിനേഷ് പെരുമണ്ണ. കോഴിക്കോട് DCC ജനറൽ സെക്രട്ടറിയായ ഇദ്ദേഹം നാമനിർദേശ പത്രികയിൽ കോൺഗ്രസ് ഭാരവാഹി എന്നത് മറച്ചു വെച്ചു എന്നതാണ് പരാതി. പത്രിക സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തിൽ ഞായറാഴ്ച്ച തീരുമാനം അറിയും.

നാമനിർദേശ പത്രികയിൽ ബോധപൂർവം കൃത്യമം നടത്തിയെന്നാണ് പരാതിക്കാർ ഉന്നയിക്കുന്നത്. മുസ്ലീം ലീഗിൻ്റെ നിർദേശ പ്രകാരമാണ് കോൺഗ്രസ് അംഗമെന്നത് ദിനേശ് പെരുമണ്ണ മറച്ചു വെച്ചതെന്ന് പരാതിക്കാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News