
മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലുള്‍പ്പെട്ട 3 പ്രതികളെ അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ വിവേക്, കറ്റാനം ഭരണിക്കാവ് തെക്ക് മഹേഷ് ഭവനത്തിൽ മഹേഷ്, തെക്കേക്കര ചെറുകുന്നം അശ്വതി വീട്ടിൽ അശ്വിൻ കൃഷ്ണ എന്നിവരാണ് പിടിയിലായത്.
ഇലഞ്ഞിമേല്‍ വടക്ക് മാലമന്ദിരം വീട്ടില്‍ ഓമനക്കുട്ടന്‍റെ മകന്‍ അജിത്തെന്നു വിളിക്കുന്ന മനുവിനെ വീടിനുള്ളില്‍ അതിക്രമിച്ചു കയറി വിറകുകഷണം കൊണ്ട് തലയ്ക്കടിച്ച് വധിക്കാന്‍ ശ്രമിച്ചതിന് ഫെബ്രുവരി 20 ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ ആണ് അറസ്റ്റു ചെയ്തത്.
സഹോദരിയെ ശല്യപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം ആണ് കൃത്യത്തിനു കാരണം. കൃത്യത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളെ തുടര്‍ച്ചയായ അന്വേഷണത്തിനു ശേഷം ഇന്‍സ്പെക്ടര്‍ നൂഅ്മാന്‍റെ നേതൃത്വത്തില്‍ എസ്.ഐ. മാരായ അരുണ്‍ കുമാര്‍, ജോണ്‍ തോമസ്, സിപിഒ മാരായ വിഷ്ണുപ്രസാദ്, അരുണ്‍, സിദ്ദിഖ് ഉള്‍ അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍റ് ചെയ്തു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ് യുവാക്കളായ പ്രതികള്‍. കേസിലെ മറ്റു പ്രതികളെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നു അന്വേഷണോദ്യാഗസ്ഥാനായ ഇന്‍സ്പെക്ടര്‍ എസ്. നുഅ്മാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here