നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് പറയൂ; പറയുന്നതെല്ലാം നടപ്പാക്കും: മുഖ്യമന്ത്രി

നടപ്പാക്കുന്ന കാര്യങ്ങള്‍ മാത്രമേ എല്‍ഡിഎഫ് പറയൂ എന്നും പറയുന്ന കാര്യങ്ങളെല്ലാം എല്‍ഡിഎഫ് നടപ്പാക്കുമെന്ന്ും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ മാറ്റുക എന്നതാണ് നമ്മള്‍ വിഭാവനം ചെയ്യുന്ന നവകേരളമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ വികസനം ഉറപ്പ് വരുത്തുന്ന ഒന്നും നാട്ടില്‍ നടക്കില്ല എന്ന അവസ്ഥ മാറണമെന്നും കേരളത്തിന്റെ യശ്ശസ്സ് തിരിച്ച് പിടിക്കണമെന്നും മുഖ്യമന്ത്രി ഇരിങ്ങാലക്കുടയിലെ പ്രത്യേക പൊതു യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രകടന പത്രികഗൗരവമായി കാണാത്ത വലതുപക്ഷം എന്തും വാഗ്ദാനം ചെയ്യും. ഓരോരുത്തരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ എന്ന വാഗ്ദാനം എന്തായി എന്ന് കണ്ടല്ലോ ? എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇതൊക്കെ ആയിരുന്നു സര്‍്ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മുന്നില്‍ ഉണ്ടായിരുന്ന വെല്ലുവിളികള്‍.

ഇതില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടോ ഇല്ലയോ എന്ന് വിലയിരുത്തേണ്ട സമയം ആണിത്. ചെയ്യാന്‍ സാധ്യമായത് എല്ലാം ചെയ്ത സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്നതാണ് നാടിന്റെ പൊതു ബോധമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ തൊഴില്‍ അവസരം വര്‍ധിക്കണം. ഇതിന് ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

അഴിമതി നിറഞ്ഞ അവസ്ഥ ആയിരുന്നു ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍. എന്നാല് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇത് മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തു. ഇത് ലോക പ്രശസ്തി തന്നെ പിടിച്ചു പറ്റാന്‍ കാരണമായി.

അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചു വിടും എന്ന യുഡിഎഫ് പ്രഖ്യാപനം മനുഷ്യത്വ ഹീനമായതാണ്. പാവങ്ങളെ ദ്രോഹിക്കുന്ന നിലപാട് മാത്രമേ യുഡിഎഫ് സ്വീകരിച്ചിട്ടുള്ളൂ. ക്ഷേമ പെന്‍ഷന്‍ 18 മാസം യുഡിഎഫ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കുടിശ്ശിക വരുത്തി.

ഇന്ത്യയില്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ആകുന്ന അവസ്ഥയാണ് വലതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയം. നടപ്പാക്കാന്‍ പറ്റുന്നതേ എല്‍ഡിഎഫ് പറയൂ..പറഞ്ഞിട്ടുണ്ട് എങ്കില്‍ എല്‍ഡിഎഫ് അത് നടപ്പാക്കിയിരിക്കും…മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel