മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണ് ; മുഖ്യമന്ത്രി

മതനിരപേക്ഷതയുടെ ഭാഗത്ത് നിന്ന് വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചത് ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗ്ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം ഏതെങ്കിലും ഘട്ടത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടോയെന്നും തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ന് കോണ്‍ഗ്രസ് ആയവര്‍ നാളെ ബിജെപി ആകാന്‍ വലിയ വിഷമം ഇല്ല. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്ത് ഇല്ലാതെ ആകുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചാല്‍ ബിജെപി എംഎല്‍എ ആവുന്ന സ്ഥിതി ആണ് രാജ്യത്ത് നിലവില്‍ ഉള്ളത്. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാന്‍ സഹായിച്ചത് കോണ്‍ഗ്രസ് ആണെന്ന് ഇപ്പൊള്‍ വ്യക്തമായില്ലെ എന്നും മുഖ്യമന്ത്രി ചോദിച്ചു.

അതിന്റെ ഗുണഭോക്താവായ രാജഗോപാല്‍ തന്നെ അത് വ്യക്തമാക്കിയില്ലെ? ഈ തെരഞ്ഞെടുപ്പില്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്. വോട്ട് കച്ചവടത്തില്‍ പ്രാവീണ്യം നേടിയ ചിലര്‍ ഇപ്പൊള്‍ കരുക്കള്‍ നീക്കുന്നു. കോണ്‍ഗ്രസ് ആയി മല്‍സരിക്കുന്നവര്‍ ജയിച്ചാല്‍ കോണ്‍ഗ്രസ് ആയി നില്‍ക്കും എന്ന് പറയാന്‍ കഴിയുമോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് ബിജെപിക്ക് വളരാന്‍ സഹായം ചെയ്ത് കൊടുത്തവരാണ്. വോട്ട് കച്ചവടത്തില്‍ ബിജെപി ലാഭം നേടി എന്ന രാജഗോപാലിന്റെ പ്രസ്താവന ശരിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News