ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം രാഷ്ട്രീയ ഗൂഢാലോചന ; എ വിജയരാഘവന്‍

ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവം രാഷ്ടീയ ഗൂഢാലോചനയെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബി ജെ പി കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്നും എ വിജയരാഘവന്‍ പറഞ്ഞു. കേവലം സാങ്കേതികതയുടെ പുറത്ത് സംഭവിച്ചതല്ല ഇത്. അസാധാരണ സംഭവമാണിതെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

അതേസമയം, തലശ്ശേരിയില്‍ കണ്ടത് ബിജെപിയും യുഡിഎഫുമായുള്ള ഒത്തുകളിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയിരുന്നു. മറ്റ് മണ്ഡലങ്ങളില്‍ ശരിയായ രീതിയിലാണ് പത്രിക നല്‍കിയത്. അതിനാല്‍ തന്നെ തലശ്ശേരിയില്‍ നടന്നത് ഫോം സമര്‍പ്പണത്തിലുള്ള അശ്രദ്ധയാണ് എന്ന് പറയാന്‍ കഴിയില്ലെന്നും യുഡിഎഫ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും ജയരാജന്‍ ആരോപിച്ചു.

സിപിഐഎമ്മിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ പരസ്യമായി കോണ്‍ഗ്രസ്-ലീഗ്-ബിജെപി ധാരണ പുറത്തുവന്നിരുന്നു. മൂന്നു സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥി പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത് കോ ലീ ബി ധാരണ വ്യക്തമാക്കുന്നതാണ്. ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി സീറ്റുകളിലാണ് കോ-ലീ-ബി ധാരണ പുറത്തുവന്നത്.

എല്‍ഡിഎഫ്, യുഡിഎഫ് തീപാറുംപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാക്കിയത്. ബിജെപി യുഡിഎഫ് അന്തര്‍ധാര ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News