ഭർതൃമാതാപിതാക്കൾക്കെതിരെ ഉപദ്രവം : മരുമകളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട മല്ലപ്പള്ളി നെല്ലിമൂട് സ്വദേശികളായ വൃദ്ധ ദമ്പതികളെ പുലഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത യുവതിയെ കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

പക്ഷാഘാതം ബാധിച്ച് തളർന്നു കിടപ്പിലായ വൃദ്ധ ദമ്പതികൾ കിടക്കയിൽ മലമൂത്രവിസർജ്ജനം ചെയ്തു എന്നതാണ് മരുമകളായ യുവതിയെ പ്രകോപിപ്പിച്ചത്.

മകൻ വീട്ടിൽ ഇല്ലാത്തതിനാൽ വൃദ്ധ ദമ്പതികളെ പരിചരിക്കാൻ ഹോം നേഴ്‌സിനെയും ഏർപ്പാട് ചെയ്തിട്ടുണ്ടായിരുന്നു.

യുവതി വയോധികരെ പുലഭ്യം പറയുന്നതും ഉപദ്രവിക്കുന്നതും ശ്രദ്ധയിൽപ്പെട്ട ഹോം നേഴ്‌സ് ഇത് വിഡിയോയിൽ പകർത്തുകയും ബന്ധുജനങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

നിരവധിപേരാണ് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലേക്ക് ഈ വീഡിയോ അയച്ചുതന്നത്. വിവരം കീഴ്വായ്പൂർ SHO ക്ക് കൈമാറുകയും ക്രൈം നമ്പർ 198/21 പ്രകാരം കീഴ്‌വായ്പ്പൂർ പോലീസ് കേസ് രെജിസ്റ്റർ ചെയ്യുകയും യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News