കെ സുധാകരന്‍ ബിജെപിയിലേക്കുവന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കും: അബ്ദുള്ളക്കുട്ടി

കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ബിജെപിയിലേക്കുവന്നാല്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി.

കെ സി വേണുഗോപാലിന്റെ കോണ്‍ഗ്രസില്‍ രക്ഷയുണ്ടാകില്ലെന്ന് കെ സുധാകരനോട് പറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മൂന്നിടത്താണ് എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയത്. ഇത് ഗൗരവമായ വീഴ്ചയാണെന്നും സംഭവത്തെ രാഷ്ട്രീയമായും സംഘടനാപരമായും പരിശോധിക്കുമെന്നും അബ്ദുള്ളക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News