ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം നാളെ മാരാരിക്കുളത്ത്

നാളെയാണ് മാരാരിക്കുളത്തെ ആരോഗ്യപ്രവര്‍ത്തകരുടെ സംഗമം. ഇതിനു പാതിരപ്പള്ളി ഏഞ്ചല്‍ കിംഗ് ഓഡിറ്റോറിയം ഹാളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഈ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സ്വാന്തന പരിചരണ പ്രവര്‍ത്തകരാണ്. ഒരു ഡസനോളം പ്രാദേശിക പാലിയേറ്റിവ് സംഘടനകളുടെ കേന്ദ്ര സംഘടനയായ ജീവതാളം പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയാണ് സംഗമം വിളിച്ചുകൂട്ടുന്നത്. ഇവയുടെ ആഭിമുഖ്യത്തില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍, മൂന്ന് ജനകീയ ലാബുകള്‍, എഴുന്നൂറോളം കിടപ്പുരോഗികളുടെ പരിചരണം എന്നിവ നടത്തുന്നുണ്ട്.

ഈ സ്വാന്തന സംഘങ്ങളുടെ മറ്റൊരു സുപ്രധാന സംരഭമാണ് അഗതികളായ രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുക എന്നത് ഇതില്‍ എറ്റവും പ്രസിദ്ധം സ്‌നേഹജാലകത്തിന്റെ ജനകീയ ഭക്ഷണശാലയാണ് ആവശ്യാനുസരണം ഭക്ഷണം, കഴിവനുസരിച്ച് സംഭാവന എന്നതാണ് ഈ ഭക്ഷണശാലയുടെ ആദര്‍ശം.

മൂന്നു വര്‍ഷമായി മുടക്കമില്ലാതെ 600-700 പേര്‍ക്ക് സൗജന്യമായി ഇവര്‍ ഭക്ഷണം വിളമ്പുന്ന കൃഷ്ണപിള്ള ട്രസ്റ്റിന്റെ വിശപ്പുരഹിത മാരാരിക്കുളവും എതാണ്ട് അഞ്ഞുറോളം പേര്‍ക്ക് വീടുകളില്‍ ഭക്ഷണമെത്തിക്കുന്നുണ്ട്. മാസംതോറും ഓരോ വീടുകളില്‍ നിന്നും ദാനമായി ലഭിക്കുന്ന അരിയും പലവ്യഞ്ജനങ്ങളുമാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. ഈ സംരംഭങ്ങളിലായി മൂന്നോറോളംപേര്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നുണ്ട്.

സംഗമത്തില്‍ പങ്കെടുക്കുന്ന മറ്റൊരു വിഭാഗം ആര്‍ദ്രമീ ആര്യാട് പദ്ധതിയുടെ ആയിരത്തോളം വരുന്ന വാളന്റിയര്‍മാരാണ് ആര്യാട് ബ്ലോക്ക് പ്രദേശത്തെ മഹാഭൂരിപക്ഷം വരുന്ന രോഗികളുടെ ആരോഗ്യ വിവരം ശേഖരിച്ച് അവര്‍ ഡിജിറ്റലാക്കിയിട്ടുണ്ട്. രോഗാതുരത കുറയ്ക്കുന്നതിനുവേണ്ടി രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലുമാണ് ഇവര്‍ വ്യാപ്രതരാവുന്നത്.

ഇതിനുപുറമേ ആശാപ്രവര്‍ത്തകരും കുടുംബശ്രീ, ആരോഗ്യ വാളന്റിയര്‍മാരും ഡോക്ടര്‍മാരും നഴ്‌സുമാര്‍ക്കുമെല്ലാം ഈ സംഗമത്തില്‍ പങ്കെടുക്കാവുന്നതാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള രൂപരേഖ തയ്യാറാക്കാനാണ് ആലോചിക്കുന്നത്. കാലത്ത് 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് സമാപിക്കും. സമാപന സമ്മേളനത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി പി.പി. ചിത്തരഞ്ജന്‍ പങ്കെടുക്കും. താല്പര്യമുള്ള മുഴുവന്‍ പേര്‍ക്കും സ്വാഗതം. പ്രസംഗങ്ങള്‍ പരമാവധി ഒഴിവാക്കി ഗ്രൂപ്പുതിരിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് ഉദ്ദേശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel