തൃശൂര്‍ ജില്ലയ്ക്ക് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് പ്രചരണ പൊതുയോഗങ്ങള്‍

തൃശൂര്‍ ജില്ലയ്ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പങ്കെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണ പൊതുയോഗങ്ങള്‍. അഞ്ചിടങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ആണ് പ്രചരണ പരിപാടികളില്‍ പങ്കെടുത്തത്. ലോകത്തിന്റെ ശ്രദ്ധ നേടുന്ന നവകേരള സൃഷ്ടിക്കായി ഇടതുപക്ഷം മുന്നോട്ട് വെച്ച പ്രകടന പത്രികയും മുഖ്യമന്ത്രി ജനങ്ങള്‍ക്കായി പരിചയപ്പെടുത്തി.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണന്‍ മത്സരിക്കുന്ന ചേലക്കരയില്‍ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിശൂര്‍ ജില്ലയിലെ ആദ്യ പൊതുയോഗം. സര്ക്കാര് നടപ്പാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും വികസന നേട്ടങ്ങളെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ കാതോര്‍ത്തത് ആയിരങ്ങള്‍.

തുടര്‍ന്ന് ഗുരുവായൂര്‍ കുന്നംകുളം മണലൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പ്രചരണാര്‍ത്ഥം കുന്നംകുളത്ത് നടത്തിയ പൊതുയോഗ വേദിയിലേക്ക്. കേരളത്തിന്റെ ക്യാപ്റ്റന് പ്രൗഡോജ്വലമായ വരവേല്‍പ്പ് ആണ് കുന്നംകുളത്ത് എത്തിയ പുരുഷാരം നല്‍കിയത്.

മുഖ്യമന്ത്രി വേദിയില്‍ എത്തി സംസാരിക്കാന്‍ ആരംഭിച്ചതോടെ സദസ്സ് പൂര്‍ണ നിശബ്ദമായി. കഴിഞ്ഞ സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നിറവേറ്റാന്‍ സാധിച്ചത് മുഖ്യമന്ത്രി അക്കമിട്ട് പറഞ്ഞു. നിറഞ്ഞ കയ്യടികള്‍ക്ക് നടുവിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫ് മുന്നോട്ട് വെക്കുന്ന പ്രകടന പത്രികയെ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. വാഗ്ദാനമായി കേവലം ജനങ്ങളെ പറ്റിക്കലല്ല ഇടതുപക്ഷ നയമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട് എങ്കില്‍ അത് നിറവേറ്റുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഇരിങ്ങാലക്കുടയിലെ പൊതു സമ്മേളന വേദിയില്‍ എത്തിയ വേനല്‍ മഴയ്ക്കും പ്രവര്‍ത്തകരുടെ ആവേശം കുറയ്ക്കാന്‍ കഴിഞ്ഞില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഊന്നല്‍ മുഖ്യമന്ത്രി പുതിയ പ്രകടന പത്രിക വിശകലനം ചെയ്ത് ഇരിങ്ങാലക്കുടയില്‍ വ്യക്തമാക്കി.

തൃശൂരില്‍ ബിജെപിയില്‍ അലിഞ്ഞ് ഇല്ലാതാകുന്ന കോണ്‍ഗ്രസിനെ ആക്രമിച്ച് ആണ് മുഖ്യമന്ത്രി തുടങ്ങിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ആള്‍ ജയിച്ചാല്‍ ബിജെപിയുടെ എംഎല്‍എ ആണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അഞ്ചിടങ്ങളില്‍ ആയി നടന്ന പൊതു യോഗങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ആണ് പങ്കെടുത്തത്. തൃശൂര്‍ ജില്ലയിലെ ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന് പുതിയ ഒരു ഊര്‍ജമാണ് മുഖ്യമന്ത്രിയുടെ വരവോടെ ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News