നാടിന്റെ വികസനം ഇന്ന് കണ്‍മുന്നിലുള്ള സാക്ഷാത്കാരങ്ങളാണ് ; വീണ ജോര്‍ജ്

നാടിന്റെ വികസനം ഇന്ന് കണ്‍മുന്നിലുള്ള സാക്ഷാത്കാരങ്ങളാണെന്ന് ആറന്മുള മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എം.എല്‍.എ.യുമായ വീണ ജോര്‍ജ്. പ്രവൃത്തിയിലൂടെ ഇവ കണ്ടും അനുഭവിച്ചും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സന്തോഷം പകരുന്നതാണെന്ന് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.

തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ പര്യടനത്തിനിടെ കോഴഞ്ചേരി പാലവും പുതുതായി നിര്‍മ്മിച്ച ഗ്രാമീണ റോഡുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്. തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ അടിസ്ഥാനമാകുമെന്നും വീണ കുറിച്ചു. ആറന്മുള മണ്ഡലത്തില്‍ പ്രചരണ പരിപാടികളില്‍ സജീവമായി തുടരുകയാണ് വീണജോര്‍ജ്.

വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നാടിന്റെ വികസനം ഇന്ന് കണ്‍മുന്നിലുള്ള സാക്ഷാത്കാരങ്ങളാണ്. പ്രവൃത്തിയിലൂടെ ഇവ കണ്ടും അനുഭവിച്ചും അറിയുമ്പോള്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ സന്തോഷം പകരുന്നതാണ്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ പര്യടനത്തിനിടെ
കോഴഞ്ചേരി പാലവും പുതുതായി നിര്‍മ്മിച്ച ഗ്രാമീണ റോഡുകളും ഒക്കെ
സന്ദര്‍ശിച്ചു. തുടര്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവ അടിസ്ഥാനമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News