മഹാരാഷ്ട്രയിൽ കോവിഡ് കത്തിപ്പടരുന്നു; ഇന്ന് ഏറ്റവും ഉയർന്ന ഏക ദിന വർദ്ധനവ്

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് രോഗവ്യാപനത്തിൽ  റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  27,126 പുതിയ കോവിഡ് -19 കേസുകൾ വലിയ ആശങ്കയാണ് മുംബൈ നഗരത്തിലും ഉയർത്തിയിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ദിവസേന കേസുകൾ കൂടി വരുന്നത് വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് നഗരത്തെ നയിക്കുകയാണ്.

കഴിഞ്ഞ വർഷം മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഏകദിന വർദ്ധനവാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതിന് മുൻപുള്ള  ഏറ്റവും ഉയർന്ന ഏകദിന കണക്ക് 25,833 ആയിരുന്നു.
ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം  24,49,147 ആയി ഉയർന്നു. 92 മരണങ്ങൾ രേഖപ്പെടുത്തിയതോടെ  മരണസംഖ്യ 53,300 ആയി ഉയർന്നു.

13,588 പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മൊത്തം രോഗമുക്തി നേടിയവർ  22,03,553. നിലവിൽ ചികിത്സയിൽ കഴിയുന്നവർ 1,91,006.

പുണെ നഗരത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്.  3,200 കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ 2,982,  നാഗ്പൂർ നഗരത്തിൽ 2,873  റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24  മണിക്കൂറിൽ 1,34,025 പരിശോധനകൾ നടത്തി. സംസ്ഥാനം ഇതുവരെ 1,82,18,001 സാമ്പിളുകൾ പരിശോധിച്ചു. 9,18,408 പേരാണ് വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നത്. വിവിധ കോവിഡ്  കേന്ദ്രങ്ങളിൽ  7,953 പേരും പരിചരണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here